120 വർഷത്തെ ആയുർവേദ പാരമ്പര്യം; കോട്ടക്കൽ ആര്യവൈദ്യശാല ഒ.ടി.സി. ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ

kottakal arya vaidyasala
SHARE

ആയുർവേദത്തിന്റെ  ഗുണമേന്മയിൽ ഖ്യാതി കേട്ട കോട്ടക്കൽ ആര്യവൈദ്യശാല ഇപ്പോൾ ഒ.ടി.സി ഉൽപ്പന്നങ്ങളുടെ വിപണന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. കോട്ടക്കൽ ആര്യവൈദ്യശാലകളുടെ ആശുപത്രികളിൽ വർഷങ്ങളായുള്ള ഉപയോഗത്തിലൂടെ അനേകർക്ക് ഫലപ്രാപ്തി നൽകുന്നുവെന്ന് ബോധ്യപ്പെട്ട ഒരു കൂട്ടം ഉൽപ്പന്നങ്ങളാണ് ആര്യവൈദ്യശാല ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലും മറ്റ് പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലുമായി  ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. രോഗപ്രതിരോധശേഷി പരിപാലനം, ഹസ്ത പരിചരണം, കേശ സംരക്ഷണം, ചർമ പരിചരണം, ശിശു പരിപാലനം തുടങ്ങി നിരവധി വിഭാഗങ്ങളിലായി 15 ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കായി ആര്യവൈദ്യശാല പുറത്തിറക്കിയിട്ടുള്ളത്.

രോഗപ്രതിരോധശേഷി പരിപാലന വിഭാഗത്തിൽ പുറത്തിറക്കിയ ച്യവന്യുൾസ്, കോട്ടക്കൽ ആര്യവൈദ്യശാല കാലങ്ങളായി നിർമിച്ചുക്കൊണ്ടിരിക്കുന്ന ച്യവനപ്രാശത്തിന്റെ തരി രൂപമാണ്. കഴിക്കാൻ കൂടുതൽ എളുപ്പത്തിനായാണ് കോട്ടക്കൽ ആര്യവൈദ്യശാല പുതിയ രൂപത്തിലും ച്യവനപ്രാശത്തിന്റെ അതേ രുചിയിലുമായി ച്യവന്യൂൾസ് എന്ന പേരിൽ പുതിയ ഉൽപ്പന്നം പുറത്തിറക്കിയിരിക്കുന്നത്. രോഗപ്രതിരോധ വൈകല്യങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശരീരത്ത ക്ഷയിപ്പിക്കുന്ന രോഗങ്ങൾ, എന്നിവയെ അകറ്റി ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഓർമശക്തി പകരുവാനും ച്യവന്യൂൾസ് ഉത്തമമാണ്.

രോഗപ്രതിരോധശേഷി പരിപാലന വിഭാഗത്തിൽ തന്നെ പുറത്തിറക്കിയ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മറ്റൊരു ഉൽപ്പന്നമാണ് സി. ഹെൽത് ഫോർട്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തതകൾ പരിഹരിക്കാനും ക്ഷീണമകറ്റി ഓജസ്സും ബലവും നൽകുവാനുമായി  ആര്യവൈദ്യശാല നിർമിച്ചിട്ടുള്ള ഔഷധമാണ്.

ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമായ ഈ ഔഷധ ഉൽപന്നങ്ങളെല്ലാം തന്നെ മികച്ച ഫലപ്രാപ്തി ഉറപ്പു നൽകുന്നവയാണെന്നാണ് കോട്ടക്കൽ ആര്യവൈദ്യശാല അവകാശപ്പെടുന്നത്.

Shop online :-  https://shop.aryavaidyasala.com/

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS