ADVERTISEMENT

ഡെങ്കിപ്പനി രണ്ടാമത് വരാമോ?

തീർച്ചയായും . 

രണ്ടാമത്  വരാൻ സാധ്യതയുണ്ടെന്നുമാത്രമല്ല രണ്ടാമത് വരുമ്പോൾ രോഗം ഗുരുതരമാകാനുള്ള സാധ്യതയും കൂടുതൽ.

ഡെങ്കി വൈറസിന് നാല് ഉപ വിഭാഗങ്ങളുണ്ട്. DENV-1, DENV-2, DENV-3, DENV-4

ഒരു ഉപ വിഭാഗത്തിൽ നിന്നും വൈറസ് രോഗം ബാധിച്ചാൽ വീണ്ടും ആ വിഭാഗത്തിൽ നിന്നും ഡെങ്കി വരില്ലെന്ന്  മാത്രം. അതായത് മറ്റ്  ഉപവിഭാഗങ്ങൾ മൂലമുള്ള ഡെങ്കിപ്പനി വരാൻ സാധ്യതയുണ്ട്. ഗുരുതരമാകാനുള്ള സാധ്യതയും കൂടുതൽ.

ഡെങ്കിപ്പനി രണ്ട് രീതിയിലാണ് കാണപ്പെടുന്നത്. സാധാരണ ഡെങ്കിപ്പനിയും ഗുരുതരമായ ഡെങ്കിയും. സാധാരണ ഡെങ്കിയിൽ പനിയോടൊപ്പം ശക്തമായ തലവേദന മാംസപേശികളിൽ വേദന, സന്ധികൾ തോറുമുള്ള വേദന, കണ്ണുകളിൽ ശക്തമായ വേദന, ശരീരത്തിൽ  പാടുകൾ, ഓർക്കാനം, ഛർദി എന്നിവ കാണും. 

ഗുരുതരമായ ഡെങ്കിപ്പനിയുടെ അപകടസൂചനകൾ ഇവയാണ്. 

ഗുരുതര ഡെങ്കി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ നശിപ്പിക്കുകയും പലരിലും  രക്തസ്രാവത്തിലേക്ക് നീങ്ങി മരണകാരണമാകാൻ സാധ്യതയുണ്ട്. 

അതുകൊണ്ടുതന്നെ ശക്തമായ വയറുവേദന, തുടർച്ചയായിട്ടുള്ള ഛർദി, ശ്വാസംമുട്ടൽ, വായിൽ നിന്നുള്ള രക്തസ്രാവം, അതികഠിനമായ ക്ഷീണം, ഛർദിലിൽ രക്തത്തിന്റെയംശം 

ഇവയൊക്കെ അപക സൂചനകളാണ്.

ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി വരാതിരിക്കാൻ വീടിനും പരിസരത്തുമുള്ള ശുദ്ധജല കെട്ടുകളിൽ കൊതുക് മുട്ടയിട്ട്  പെരി കാത്തിരിക്കുന്നത് തന്നെയാണ് മാർഗം.

ഫ്രിജിനടിയിൽ, ചെടിച്ചട്ടിയിൽ, വീടിന് ചുറ്റും കിടക്കുന്ന   പ്ലാസ്റ്റിക് പാത്രങ്ങളിലുമൊക്കെ തന്നെയുള്ള ശുദ്ധജല കെട്ടുകളിൽ കൊതുക് പെറ്റ് പെരുകും.

ആഴ്ചയിലൊരു ദിവസം, കഴിവതും ഞായറാഴ്ചകളിൽ വരണ്ട ദിനം ആചരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗം.

കൊതുകുവലകളുടെ ഉപയോഗം മോസ്കിറ്റോ നെറ്റ് എന്നിവയെല്ലാം ഗുണം ചെയ്യും.

 ഡെങ്കിപ്പനിക്കെതിരെ പ്രയോഗിക്കുന്ന വാക്സീൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപകമായ രീതിയിൽ പ്രചാരത്തിലില്ല.

ഡെങ്കി വരാതെ തടയുന്നതുതന്നെ ഉത്തമം.

പ്രത്യേകിച്ച് രണ്ടാമത്തെ തവണ.

ഡെങ്കി രണ്ടാമൻ ഗുരുതര രോഗം ഉണ്ടാക്കാം.

Content Summary : Dengue fever; Prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com