ADVERTISEMENT

തനിക്ക് റാംസീ ഹണ്ട് സിൻഡ്രോം (ramsay hunt syndrome) ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകൻ ജസ്റ്റിൻ ബീബർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ തൽക്കാലത്തേക്ക് വേൾഡ് ടൂർ നിർത്തിവച്ചിരിക്കുകയാണെന്നും ബീബർ വ്യക്തമാക്കി. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തൽ. വിഡിയോയിൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, എന്റെ കണ്ണുചിമ്മാനാകുന്നില്ല, മുഖത്തെ ഒരു വശംകൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ മൂക്ക് ചലിക്കില്ല- ബീബര്‍ പറയുന്നു.

 

റാംസീ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിനും കേള്‍വിക്കുറവിനും കാരണമാകും. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു. തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു. 

Content Summary: Justin Bieber diagnosed with Ramsay Hunt Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com