ADVERTISEMENT

ശരീരത്തിലെ അര്‍ബുദകോശങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പുതിയ ലിക്വിഡ് ബയോപ്സി സങ്കേതം വികസിപ്പിച്ച് സെന്‍ട്രല്‍ ഫ്ളോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍. അര്‍ബുദരോഗം നേരത്തെ കണ്ടെത്താനും രോഗികള്‍ക്ക് മികച്ച ചികിത്സാ സാധ്യതകള്‍ ലഭ്യമാക്കാനും ഭാവിയില്‍ ഈ സങ്കേതം സഹായിക്കും. 

 

രക്തത്തിലെ ഷാപെറോണിന്‍ എന്ന പ്രോട്ടീന്‍ കോംപ്ലക്സിനെയാണ് ഇതില്‍ അര്‍ബുദ കോശങ്ങളുടെ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. അര്‍ബുദ കോശങ്ങള്‍ക്ക് നിലനില്‍ക്കാനും ശരീരത്തില്‍ പടരാനും വലിയ തോതില്‍ പ്രോട്ടീന്‍ ആവശ്യമാണ്. എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ഷാപെറോണിന്‍ കോംപ്ലക്സിന്‍റെ സഹായത്താല്‍ പ്രോട്ടീനുകള്‍ക്ക് മടങ്ങി ത്രിമാന രൂപം കൈവരിക്കാന്‍ സാധിക്കും.അര്‍ബുദകോശങ്ങളില്‍ ഷാപെറോണിന്‍ ഉയര്‍ന്ന തോതില്‍ ഉണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അനെറ്റ് ഖാലെദ് പറഞ്ഞു.

 

അര്‍ബുദത്തിന്‍റെ തീവ്രതയുടെ ഒരു സൂചകമായി ഷാപെറോണിന്‍ കോംപ്ലക്സ് മാറിയിട്ടുണ്ടെന്നും  അര്‍ബുദ കോശങ്ങളിലെ ഈ പ്രോട്ടീന്‍ കോംപ്ലക്സുകളെ നാനോപാര്‍ട്ടിക്കിള്‍ അധിഷ്ഠിത  തെറാപ്പികളിലൂടെ നശിപ്പിക്കാന്‍ സാധിച്ചാല്‍ അര്‍ബുദകോശങ്ങള്‍ തനിയെ നശിക്കുമെന്നും ഡോ. അനെറ്റ് ചൂണ്ടിക്കാട്ടി. ഷാപെറോണിന്‍ കോംപ്ലക്സ് എത്രയധികം സങ്കീര്‍ണമാണോ അത്രയധികം സങ്കീര്‍ണമായിരിക്കും ശരീരത്തിലെ അര്‍ബുദത്തിന്‍റെ അവസ്ഥ. അര്‍ബുദ ചികിത്സയിലുള്ള രോഗികളില്‍ രോഗം തിരികെ വരികയാണോ എന്നറിയാനും ചികിത്സകളോട് രോഗി പ്രതികരിക്കുന്നില്ലേ എന്ന് കണ്ടെത്താനും ഈ നൂതന സങ്കേതം ഡോക്ടര്‍മാരെ സഹായിക്കും.

Content Summary: Researchers develop liquid biopsy technique to help detect cancer in blood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com