മങ്കിപോക്സ് ഒരു ലൈംഗിക രോഗമല്ല; ഏറ്റവും അപകടം രോഗവിവരം മറച്ചു വയ്ക്കുന്നത്

Monkeypox : Causes, Symptoms, Treatment and Prevention
Representative Image. Halfpoint/Shutterstock.com
SHARE

അവൻ പരിപൂർണമായും ഒരു ലൈംഗികരോഗമല്ല. അതേ,  മങ്കി പോക്സിനെ കുറിച്ചാണ് പറയുന്നത്. വളരെ വളരെ കുറഞ്ഞ മരണനിരക്കുള്ള ഒരു രോഗമാണ് മങ്കിപോക്സ്. ചില കണക്കുകൾ പറയുന്നത് അത് വെറും 1% ത്തിനും താഴെ എന്നാണ്. 1% ത്തിന് താഴെ  മരണനിരക്കുള്ള ഒരു രോഗത്തെ അങ്ങനെയങ്ങ് ഭയക്കണൊയെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം!

രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ പരിപൂർണമായിട്ടും സുഖപ്പെടുന്ന ഈ രോഗം അപൂർവമായി കോംപ്ലിക്കേഷൻസിലേക്ക് പോകാൻ സാധ്യതയുണ്ട്. ന്യൂമോണിയയും തലച്ചോറിലെ അണുബാധയും സെക്കൻഡറി ഇൻഫെക്‌ഷനും കാഴ്ച നഷ്ടപ്പെടലും അങ്ങനെ ചില സങ്കീർണതകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്യപൂർവം. അതുകൊണ്ടുതന്നെ മങ്കിപോക്സ് കൊല്ലില്ല.

അതിനെക്കാൾ അപകടം മങ്കിപോക്സ് രോഗമുണ്ടെന്നുള്ളത് മറച്ചുവയ്ക്കാനുള്ള ഒരു ത്വര  കണ്ടുവരുന്നതാണ്. അതൊരു ലൈംഗികബന്ധത്തിലൂടെ മാത്രം പടരുന്ന രോഗമാണെന്നുള്ള പ്രചരണമാണ് കാരണം. പ്രത്യേകിച്ച് ആണും ആണും തമ്മിൽ. മാൻ ടു മാൻ സെക്സ് ഏർപ്പെടുന്നവർക്ക് ഈ രോഗം ഐഡന്റിഫൈ ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാൽ അതു മാത്രമല്ല കാരണം മാൻ ടു വിമൺ സെക്സിലും അതുണ്ടാകാം. എന്നു മാത്രമല്ല അടുത്തിടപഴകുന്ന ഏത് രീതിയിലും  രോഗം പകരാം. വലിയ ഡ്രോപ്പ്ലെറ്റുകളിൽ നിന്ന് ചർമത്തിൽ വരുന്ന തടിപ്പുകളിൽ നിന്നുണ്ടാകുന്ന സ്രവവുമായുള്ള സമ്പർക്കം  അങ്ങനെ തുടങ്ങി വളരെ  വളരെ അടുത്തിടപഴുകുന്ന എന്ത് കാരണത്താലും ഉണ്ടാകാം. വളരെ ക്ലോസ് കോൺടാക്ട് ഉണ്ടാകണമെന്ന് മാത്രം.

ഈ മങ്കിപോക്സിനെ ഒരു സെക്‌ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് മാത്രമായി ചിത്രീകരിക്കുന്നത് രോഗം മറച്ചുവയ്ക്കുവാനും അത് കൂടുതൽ പേർക്ക് പകരുവാനും സാധ്യതയുണ്ടാക്കും.

രോഗലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, പനി, ശരീരവേദന, ഗ്രന്ഥി വീക്കം തുടങ്ങിയവ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുകയും ടെസ്റ്റുകൾ ചെയ്യുകയും വേണം എന്നുള്ളത് നിർബന്ധം.

എന്നാലും അവൻ കൊല്ലില്ല.  കൊല്ലാനുള്ള സാധ്യത വളരെ വിരളം എന്നു മാത്രമല്ല ലൈംഗികബന്ധത്തിലൂടെ രോഗം പടരുന്നത് പടരുന്ന രീതികളിൽ ഒന്നുമാത്രം. ഞാൻ മാൻ ടു മാൻ സെക്സ് ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് വരില്ല എന്നുള്ളത് തെറ്റായ ധാരണയാണ്. എന്നാലും അവൻ കൊല്ലില്ല ഒരു നൂറുവട്ടം. അവൻ പരിപൂർണമായും ഒരു ലൈംഗികരോഗം മാത്രവുമല്ല. അത്രതന്നെ.

Content Summary: Monkey pox

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}