പല്ല് എടുക്കും മുൻപ് അറിയേണ്ടതും എടുത്തശേഷം ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

tooth ache
Photo Credit: iced.espresso/ Shutterstock.com
SHARE

പല്ലു കേടു വന്നാലോ, വേദന വന്നാലോ ആദ്യം നമ്മൾ ചിന്തിക്കുന്നത് ഈ പല്ല് അങ്ങെടുത്തു കളഞ്ഞാൽ മതിയെന്നാണ്. എന്നാൽ എല്ലാ പല്ലുകളും ഇങ്ങനെ എടുത്തു കളയേണ്ട ആവശ്യമുണ്ടോ?  ഇല്ലെന്നു തന്നെയാണ് വിദഗ്ധർ പറയുന്നത്.  ഡോക്ടർ എടുത്തു കളയണം എന്ന് നിർദേശിച്ചാൽ മാത്രം എടുത്തു കളയുന്നതിനെപ്പറ്റി ചിന്തിച്ചാൽ മതി.

പല്ലെടുക്കുന്ന ചികിത്സയെ വളരെ നിസ്സാരമായാണ് പലരും കാണുന്നത്. എന്നാൽ ശരീരത്തിലെ ഒരു അവയവത്തെ നീക്കം ചെയ്യുന്ന രീതിയിൽ അതിനെ കാണണം. പല്ലെടുക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന രക്തസ്രാവവും രോഗാണുബാധയും മരണത്തിനു കാരണമാകാം. 

പല്ലെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ നിങ്ങളുടെ രോഗങ്ങളെ കുറിച്ച് ഡോക്ടറോടു പറയുക. രക്തം കട്ടപിടിക്കാതിരിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരും മറ്റു മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറോടു ചികിത്സയ്ക്കു മുൻപ് പറയുക. അലർജി ഉള്ള മരുന്നുകൾ ഡോക്ടറോടു പറയുക. മുൻപ് പല്ലെടുത്തപ്പോൾ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിലും പറയുക. 

∙ പല്ലെടുക്കുന്നതിനു മുൻപ് മരുന്നു കഴിക്കണമെങ്കിൽ മറക്കാതെ ചെയ്യുക. പല്ലെടുക്കുവാൻ വരുമ്പോൾ കൂടെ ഒരാളെ കൊണ്ടുവരുക. കാറോ സൈക്കിളോ സ്വന്തമായി ഓടിച്ചു വന്ന് പല്ലെടുക്കുന്നത് ഒഴിവാക്കുക.

∙ പല്ലെടുക്കുന്ന സ്ഥലത്ത് ഉറപ്പിച്ചു വയ്ക്കുന്നതോ എടുത്തു മാറ്റുന്നതോ ആയ പല്ലുകൾ വയ്ക്കാം. എല്ലാ വർഷവും പരിശോധിക്കുക. 

പല്ലെടുത്ത ശേഷം ശ്രദ്ധിക്കേണ്ടത്

1. പല്ലെടുത്ത ഭാഗത്ത് 45 മിനിറ്റ് പഞ്ഞി കടിച്ചു പിടിക്കുക. ശേഷം പഞ്ഞി കളയുക. വീണ്ടും പഞ്ഞി വയ്ക്കരുത്. കഴിയുന്നതും ഒരു മണിക്കൂർ നേരത്തേക്ക് തുപ്പാതിരിക്കുക. 

2. രക്തസ്രാവം സാധാരണമാണ്. അമിത രക്തസ്രാവം ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഉമിനീരിലെ രക്തമയം കണ്ടു ഭയപ്പെടേണ്ട. ഉമിനീര് സാധാരണപോലെ ഇറക്കാം. 

3. പല്ലെടുത്ത ഭാഗത്ത് ചിലപ്പോൾ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ട് തൊടരുത്. 

4. പല്ലെടുത്ത ദിവസം തണുത്ത ആഹാരം മാത്രം കഴിക്കുക. കഞ്ഞി, പാൽ, ബ്രഡ്, എന്നീ രീതിയിലുള്ള മൃദുവായ ഭക്ഷണം ഉപയോഗിക്കുക. കട്ടിയുള്ള പദാർഥങ്ങൾ പല്ലെടുത്ത ഭാഗത്തു വച്ച് കഴിക്കരുത്. അടുത്ത ദിവസം മുതൽ (24 മണിക്കൂറിനു ശേഷം) അഞ്ചു നേരമെങ്കിലും ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായിൽ കൊള്ളുക.

Content Summary: Dental care and tooth extraction

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}