സൗന്ദര്യ സംരക്ഷണം ശേഷ ആയുര്‍വേദയിലൂടെ

1200 x 628
SHARE

ആയുര്‍വേദമെന്നാല്‍ ആയുസ്സിനെക്കുറിച്ചുള്ള ജ്ഞാനം. ആരോഗ്യകരമായി, പ്രകൃതിയോടിണങ്ങി ജീവിതം നയിക്കാന്‍ നമ്മുടെ ആയുര്‍വേദ ആചാര്യന്‍മാര്‍ പകര്‍ന്നുതന്ന പാഠങ്ങളേറെ. കേവലം ആരോഗ്യക്ഷേമം മാത്രമല്ല, ഓരോ വ്യക്തിയുടെയും ജീവിതവുമായി ബന്ധപ്പെട്ട സകല മേഖലയിലും ക്ഷേമവും സ്വാസ്ഥ്യവും ഉറപ്പുവരുത്തുകയെന്നതാണ് ആയുര്‍വേദത്തിന്‍റെ അടിസ്ഥാന ആശയം. ചികിത്സാ രീതി എന്നതിലുപരി ഒരു ജീവിതശൈലിയായി ആയുര്‍വേദത്തെ സ്വീകരിക്കുമ്പോഴാണ് അതിന്‍റെ സാധ്യതകള്‍ പൂര്‍ണമായും അനുഭവിച്ചറിയാനാവുക.

സൗന്ദര്യ സംരക്ഷണം ആയുര്‍വേദത്തിലെ പ്രധാന മേഖലകളിലൊന്നാണ്. തിളങ്ങുന്ന ചര്‍മ്മവും ആരോഗ്യമുള്ള മുടിയും സ്വന്തമാക്കാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ സ്വീകരിക്കുന്നവാണിന്നേറെയും. ചര്‍മ്മത്തിന് ദോഷം സംഭവിക്കാത്ത ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. വിപണിയില്‍ കാണാവുന്ന നൂറുകണക്കിനു ബ്രാന്‍ഡുകളുടെ പലവിധ അവകാശവാദങ്ങളില്‍നിന്ന് വിശ്വാസയോഗ്യമായത് തിരഞ്ഞെടുക്കണം. 

തിരഞ്ഞെടുക്കാം ശേഷ ആയുര്‍വേദ

 പ്രഗത്ഭ ആയുര്‍വേദ ഡോക്ടര്‍മാരുടെ കുടുംബത്തില്‍നിന്നുള്ള 'ശേഷ'യ്ക്ക് എണ്‍പതിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട്. ആയുര്‍വേദ ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയം, സഹസ്രയോഗം, യോഗാരത്നാകരം തുടങ്ങിയവ അടിസ്ഥാനമാക്കി 100 ശതമാനം ക്ലാസിക്കല്‍ ആയുര്‍വേദ ഫോര്‍മുലകളില്‍ തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളാണ് ശേഷയുടെ കൈമുതല്‍.ഉയര്‍ന്ന ഗുണമേന്‍മയുള്ള, പ്രകൃതിദത്തവും പരിശുദ്ധവുമായ അസംസ്കൃത വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നു. പശ്ചിമഘട്ടത്തില്‍നിന്നും ഗോത്രവിഭാഗങ്ങളില്‍നിന്നും നേരിട്ടു ശേഖരിക്കുന്നവയാണധികവും. പ്രീമിയം ക്വാളിറ്റി ഗ്രേഡ് വണ്‍ വിര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് ഹെയര്‍ ഓയില്‍ നിര്‍മിക്കുന്ന ഏക കമ്പനിയാണ് ശേഷ. ഓരോ ബാച്ചിലും കുറഞ്ഞ അളവില്‍ മാത്രം ഉല്‍പാദിപ്പിക്കുന്നതിനാല്‍ ഗുണമേന്‍മയും ചേരുവകളുടെ കൃത്യതയും ഉറപ്പാക്കാന്‍ കഴിയുന്നു. രഞ്ജി അനൂജ് എന്ന വനിതാ സംരംഭക നയിക്കുന്ന 'ശേഷ'യ്ക്ക് ഇന്ന് ഒരു ലക്ഷത്തോളം സംതൃപ്തരായ ഉപഭോക്താക്കളാണുള്ളത്. പാരാബെന്‍, സോഡിയം ലൊറെയ്ല്‍ സള്‍ഫേറ്റ്, കൃത്രിമ നിറങ്ങള്‍-ഗന്ധം എന്നിവയൊന്നും ഉപയോഗിക്കാതെയാണ് ശേഷയുടെ എല്ലാ ഉല്‍പന്നങ്ങളുടെയും നിര്‍മാണം. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ആയുഷ് വകുപ്പ് സര്‍ട്ടിഫിക്കേഷനുമുണ്ട്.

ആരോഗ്യമുള്ള ഇടതൂര്‍ന്ന മുടിക്ക് നീലിഭൃംഗാദി എണ്ണ

1200 x 628

താരന്‍, മുടികൊഴിച്ചില്‍, അകാലനര എന്നിവ തടഞ്ഞ് മുടി തഴച്ചുവളരാന്‍ ആയുര്‍വേദ വിധിപ്രകാരം തയാറാക്കുന്നതാണ് നീലിഭൃംഗാദി എണ്ണ. കേരളത്തില്‍നിന്നുതന്നെ സംഭരിക്കുന്ന ഗ്രേഡ് വണ്‍ എക്സ്ട്രാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആണ് ഇതിനായി ഉപയോഗിക്കുന്ന ബേസ് ഓയില്‍. നീലയമരി, ഉഴിഞ്ഞ, കയ്യോന്നി, ആട്ടിന്‍പാല്‍, പശുവിന്‍പാല്‍, എരുമപ്പാല്‍, കര്‍പ്പൂരം തുടങ്ങിയ ഘടകങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുന്നു. കൃത്രിമ നിറങ്ങള്‍, പരാബെന്‍, സള്‍ഫേറ്റുകള്‍, എസന്‍ഷ്യല്‍ ഓയിലുകള്‍, പെര്‍ഫ്യൂം എന്നിവയൊന്നും ഉള്‍പ്പെടാതെ തയാറാക്കുന്ന ശേഷ നീലിഭൃംഗാദി എണ്ണ മുടിയുടെ പ്രകൃതിദത്ത സംരക്ഷണം ഉറപ്പു നല്‍കുന്നു. കേരള മാര്‍ക്കറ്റില്‍ നിലവില്‍ ഏറ്റവും വിലയേറിയ ഹെയര്‍ ഓയിലാണ് ശേഷ നീലിഭൃംഗാദി. എന്നിട്ടും ഒരിക്കല്‍ ഉപയോഗിച്ചവര്‍ ആവര്‍ത്തിച്ച് ഓര്‍ഡര്‍ ചെയ്യുന്നതിനു ഒറ്റ കാരണമേയുള്ളൂ- വ്യക്തമായി അനുഭവിച്ചറിയാന്‍ കഴിയുന്ന റിസല്‍ട്ട്.

പാടുകളില്ലാത്ത തിളങ്ങുന്ന ചര്‍മ്മകാന്തിക്ക് കസ്തൂരി മഞ്ഞള്‍

മുഖത്തിന് തിളക്കം നല്‍കുന്ന 'കുര്‍ക്കുമ ആരോമാറ്റിക്ക' എന്ന വെള്ള കസ്തൂരി മഞ്ഞള്‍ ചേര്‍ന്ന  'ശേഷ' ഫേസ് പായ്ക്ക് ഏറെ ജനപ്രിയമാണ്. മഞ്ഞ-വെള്ള കസ്തൂരി മഞ്ഞള്‍, തുളസിയില, ഓറഞ്ച്നാരങ്ങ തൊലി തുടങ്ങിയവ ഉള്‍പ്പെടുന്ന പായ്ക്ക് ചര്‍മത്തിന്‍റെ സ്വഭാവമനുസരിച്ച് ഫെയ്സ് പായ്ക്ക് ആയും ലീവ് ഇന്‍ സ്പോട്ട് ട്രീറ്റ്മെന്‍റ് ആയും ഉപയോഗിക്കാം. ഇതിനായി കസ്തൂരി മഞ്ഞള്‍ മിസ്റ്റ് ബോട്ടില്‍ കൂടി ഉള്‍പ്പെട്ട കോംബോ പായ്ക്കുകള്‍ ലഭ്യമാണ്.

നീലിനി ഹെയര്‍ കളര്‍

1200 x 628

ഇപ്പോള്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള ഹെയര്‍ ഡൈകളെല്ലാം അമോണിയ, പിപിഡി, ഹൈഡ്രജന്‍ പെറോക്സൈഡ്, റിസോഴ്സിനോള്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. എന്നാല്‍ മൈലാഞ്ചി, നീലയമരി, ചിരട്ടക്കരി, നെല്ലിക്ക, കയ്യോന്നി തുടങ്ങിയ പന്ത്രണ്ടോളം പ്രകൃതിദത്ത ചേരുവകളില്‍ തയാറാക്കുന്ന നീലിനി ഹെയര്‍ കളറില്‍ കൃത്രിമ രാസവസ്തുക്കളൊന്നും തന്നെ ചേര്‍ക്കുന്നില്ല.  കൂടാതെ, സിംഗിള്‍ സ്റ്റെപ് പ്രോസസ് ആയതിനാല്‍ നീലിനി ഹെയര്‍ കളര്‍ ഉപയോഗിക്കാനും വളരെയെളുപ്പം. പല ചേരുവകള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മുടിയില്‍ പുരട്ടി കാത്തിരിക്കേണ്ട അസൗകര്യം ഇതിലില്ല.

ഇവയ്ക്കു പുറമെ തൈലം മുതല്‍ ഷാംപൂ വരെ ഗുണമേന്‍മ ഉറപ്പാക്കി മാത്രം തയാറാക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വലിയൊരു നിരതന്നെ 'ശേഷ' ഒരുക്കിയിട്ടുണ്ട്.

ഗ്രേഡ് വണ്‍ എക്സ്ട്രാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ - ചൂടാക്കാതെ, സെന്‍ട്രിഫ്യൂജ് ടെക്നോളജി ഉപയോഗിച്ച് തയാറാക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ രാജ്യത്ത് ലഭ്യമായ വിസിഒകളില്‍ ഏറ്റവും മികച്ചത്. കേരളത്തില്‍നിന്നുതന്നെ സംഭരിക്കുന്ന തേങ്ങയില്‍നിന്നാണ് ഉല്‍പാദനം.

കുങ്കുമാദി തൈലം- കുങ്കുമപ്പൂവ്, മഞ്ചിഷ്ഠ, ആട്ടിന്‍പാല്‍ തുടങ്ങിയവ ചേര്‍ത്ത് നിര്‍മിക്കുന്ന ആന്‍റി ഏജിങ് ഓയില്‍. നൈറ്റ് ഓയില്‍ ആയി ഉപയോഗിക്കാം.

കുങ്കുമാദി സുവര്‍ണ ഉബ്ടന്‍ - കശ്മീരി കുങ്കുമപ്പൂവ് ഉള്‍പ്പെടെ ചേര്‍ത്ത് തയാറാക്കുന്ന സ്ക്രബ്

നാല്‍പാമരാദി തൈലം - ചര്‍മത്തിലെ കറുത്ത പാടുകള്‍ ഒഴിവാക്കുന്നു. മുഖത്തും ചര്‍മത്തിലും കുളിക്കുന്നതിനു മുന്‍പ് തേച്ചു പിടിപ്പിക്കാനും ബേബി മസാജ് ഓയില്‍ ആയും ഉപയോഗിക്കാം

ഭൃംഗതാളി ഷാംപൂ- ചെമ്പരത്തി, മൈലാഞ്ചി, ചീവയ്ക്ക തുടങ്ങിയ പ്രകൃതിദത്ത ചേരുവകളാല്‍ തയാറാക്കുന്നു. സള്‍ഫേറ്റ്, പാരബിന്‍ തുടങ്ങിയ ഉള്‍പ്പെട്ടിട്ടില്ല.

ഏലാദി തൈലം- ഒരു മാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാം. എക്സിമ സാധ്യതയുള്ളതോ വരണ്ടതോ ആയ ചര്‍മമുള്ളവര്‍ക്ക് ഉത്തമം.

ധന്വന്തരം തൈലം- 47 ആയുര്‍വേദ മൂലികകള്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് തയാറാക്കുന്ന ധന്വന്തരം തൈലം ഗര്‍ഭിണികള്‍ക്കും പ്രസവിച്ചവര്‍ക്കും ചര്‍മസംരക്ഷണത്തിന് ഉത്തമം. വയറിലെ പാടുകള്‍ അകറ്റാനും ചര്‍മം ഇലാസ്തികതയുള്ളതാക്കാനും സഹായിക്കുന്നു.

സീറോ ക്രുവല്‍റ്റി പോളിസി  -ഞങ്ങള്‍ ഒരിക്കലും മൃഗങ്ങളില്‍ പരീക്ഷണം നടത്താറില്ല. രാജ്യത്തെ മിക്കവാറും എല്ലാ പിന്‍കോഡിലും ഡെലിവറി ലഭ്യം. ഡിഎച്ച്എല്‍ എക്സ്പ്രസ് വഴി ഇന്‍റര്‍നാഷനല്‍ ഷിപ്പിങ്ങും ലഭ്യമാക്കുന്നു.

ഈ ഓണക്കാലത്ത് ശേഷ ആയുര്‍വേദയുടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും 40 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മനോരമ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് ONAM5 എന്ന കോഡുപയോഗിച്ച് 5 ശതമാനം അധിക ഡിസ്കൗണ്ടും നേടാം.  ഓഫര്‍ പരിമിത കാലത്തെക്കുമാത്രം

സന്ദര്‍ശിക്കുക : www.sheshaayurveda.com

Content Summary : Shesha Ayurveda - Shesha Ayurveda - Authentic Ayurveda From God's Own Country

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA