ADVERTISEMENT

ലോകമെമ്പാടും കോവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞു വരികയാണ്. എന്നാൽ മഹാമാരി തീർന്നെന്ന് കരുതേണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഓമിക്രോൺ ഉപവകഭേദമായ ബിഎ.2.75 ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതായും എന്നാൽ ഇത് ആശങ്ക പരത്തുന്ന വകഭേദമല്ലെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പിന്റെ വക്താവ് ഫോസ്റ്റർ മൊഹാലോ അറിയിച്ചു. ജൂലൈയിൽ ഗോട്ടെങ്ങിൽ കണ്ടെത്തിയ ഈ വകഭേദം മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബിഎ.4, ബിഎ.5 എന്നിവ തന്നെയാണ് നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഏറ്റവും പ്രബലമായ കോവിഡ് വകഭേദങ്ങൾ. 

 

ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ബിഎ. 2.75 മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ജൂണിലാണ് ബിഎ.2.7 ആദ്യം കണ്ടെത്തിയത്. സെപ്റ്റംബർ 18 െല കണക്കനുസരിച്ച് 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പുതുതായി 5664 കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.79 ശതമാനവുമാണ്. സജീവമായ കോവിഡ് കേസുകൾ 0.11 ശതമാനവും രോഗമുക്തി നിരക്ക് 98.71 ശകമാനവുമാണ്. 

 

ഇതിനിടെ ദക്ഷിണകൊറിയയിൽ രാജ്യവ്യാപകമായി പകർച്ചപ്പനി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗവൺമെന്റ് നൽകി. ശിശുപരിചരണ സംവിധാനങ്ങൾ, സ്കൂളുകൾ, നഴ്സിങ് സംവിധാനങ്ങൾ തുടങ്ങിയവയോട് ഇൻഫ്ളുവൻസ നിയന്ത്രണ നടപടികൾ ശക്തമാക്കാൻ കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി ആവശ്യപ്പെട്ടു. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ തുടങ്ങി അപകടസാധ്യത കൂടിയ ജനവിഭാഗങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സീസണൽ ഫ്ളൂ ഷോട്ടുകൾ നൽകാനാണ് ഗവൺമെന്റിന്റെ തീരുമാനം.

Content Summary: Omicron Sub-Variant BA.2.75 Detected In South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com