Premium

ആത്മഹത്യയ്ക്കു തൊട്ടുമുൻപ് മായയോട് ലക്ഷ്മി പറയാനിരുന്നതെന്താണ്? കേൾക്കുന്നുണ്ടോ നാം?

HIGHLIGHTS
  • മനോരോഗങ്ങൾ ഉള്ളവർ മാത്രമേ ആത്മഹത്യ ചെയ്യൂവെന്നത് തെറ്റിദ്ധാരണ
  • ജീവിതം അവസാനിപ്പിക്കാനുള്ളതല്ല, മുന്നിൽ രക്ഷാവഴികൾ ഏറെ
  • ലഹരിയുടെ അമിത ഉപയോഗം വിഷാദത്തിലേക്ക് തള്ളിവിടുന്നതെങ്ങനെ?
  • ആത്മഹത്യയെന്ന ചിന്തയിൽനിന്നു തന്നെ നമുക്കും രക്ഷപ്പെടാം, വഴികളേറെ
suicide
SHARE

കേരളത്തിലെ ഒരു നഗരത്തിലെ മെഡിക്കൽ വിദ്യാർഥികളായ 2 പെൺകുട്ടികൾ– മായയും ലക്ഷ്മിയും (പേര് യഥാർഥമല്ല) പരസ്പരം ഇഴപിരിയാത്ത കൂട്ടുകാർ. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നവർ. എന്നാൽ ഇടയ്ക്കു ലക്ഷ്മിയ്ക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ. ഒരു നഷ്ട പ്രണയത്തിന്റെ ബാക്കിയായി വന്നതാണ്. പക്ഷേ, മായ അതു കാര്യമായി എടുത്തില്ല. അതൊക്കെ മാറിക്കോളും എന്നായിരുന്നു ചിന്ത. അവധിക്കാലമായി. ഇരുവരും വീടുകളിലേക്കു മടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം നഗരത്തിൽ ഷോപ്പിങ്ങിനിറങ്ങിയ മായയുടെ ഫോണിലേക്ക് ലക്ഷ്മിയുടെ വാട്സാപ് സന്ദേശം– ‘എനിക്കൽപം സംസാരിക്കണം. ഒരഞ്ചു മിനിറ്റു നേരം മതി’. ഷോപ്പിങ്ങിന്റെ തിരക്കിലായതിനാൽ മായ പിന്നീട് വിളിക്കാമെന്നു കരുതി ആ സന്ദേശം മറന്നു. കുറച്ചു കഴിഞ്ഞു വിളിച്ചപ്പോൾ ലക്ഷ്മിയുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പിന്നീട് മായയുടെ ഫോണിലേക്ക് എത്തിയത് ലക്ഷ്മിയുടെ മരണ വാർത്ത; ആത്മഹത്യയായിരുന്നു. എന്തിനാണു ലക്ഷ്മി ജീവനൊടുക്കിയതെന്നു ബന്ധുക്കൾക്കു പോലുമറിയില്ല. മായയ്ക്കായിരുന്നു ലക്ഷ്മിയുടെ അവസാന സന്ദേശം. തന്നോട് എന്തോ പറയാൻ ബാക്കിവച്ചാണു ലക്ഷ്മി പോയതെന്ന  സങ്കടം മായയെ കടുത്ത വിഷാദത്തിലേക്കാണു തള്ളിവിട്ടത്. ലക്ഷ്മിക്ക് ഒരു പ്രണയമുണ്ടായിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ ആ പ്രണയം തകർന്നു. പിന്നീട് ഇടയ്ക്കിടയ്ക്ക് അവൾ മായയോടു പറയുമായിരുന്നു– ‘ഇങ്ങനെ ജീവിച്ചിട്ട് ഒരർഥവുമില്ല. മരിക്കുന്നതാണു ഭേദം’ എന്നൊക്കെ. പക്ഷേ, അപ്പോഴൊന്നും ലക്ഷ്മിയും മരണവും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണെന്നു തിരിച്ചറിയാൻ മായയ്ക്കു കഴിഞ്ഞില്ല. മാനസികാരോഗ്യ വിദഗ്ധന്റെ കരുതലിൽ ജീവിതത്തിലേക്കു മടങ്ങി വന്നെങ്കിലും, ലക്ഷ്മിയെ തനിക്കു രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന തോന്നൽ മായയെ ഓരോ നിമിഷവും കുത്തിനോവിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവൾ ഡോക്ടറോടു ചോദിച്ചു കൊണ്ടിരുന്നു– ‘എന്നാലും ഡോക്ടർ എന്തായിരിക്കും അവൾക്കെന്നോട് പറയാനുണ്ടായിരുന്നത്?’ ലക്ഷ്മിക്കു മാത്രമല്ല, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ജീവനൊടുക്കുന്ന ഓരോരുത്തർക്കും നമ്മളോട് കുറെയേറെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു.  എന്നാൽ, കേൾക്കാൻ നമ്മൾ തയാറായിരുന്നില്ല. ജീവിതത്തിൽ നിന്നു മരണത്തിലേക്കു വലിച്ചു നീട്ടുന്ന കയർ കഴുത്തിൽ മുറുക്കുമ്പോഴും ആരെങ്കിലുമൊക്കെ രക്ഷിക്കാൻ എത്തുമെന്ന് അവർ കരുതിയിട്ടുണ്ടാകണം. ആത്മഹത്യ അവരുടെ മനസ്സിലെ നിലവിളികളായിരുന്നു. ശബ്ദമില്ലാത്ത നിലവിളികൾ. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}