കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉയരുന്ന താപനില ഹൃദ്രോഗികള്‍ക്ക് അപകടകരം

heart attack
SHARE

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റി ലോകമെമ്പാടും  ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മഞ്ഞുരുക്കാനും കടല്‍ നിരപ്പ് ഉയര്‍ത്താനും മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കാനും കാലാവസ്ഥ വ്യതിയാനത്തിന് സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ സൂചന നല്‍കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ആഗോള താപനിലയില്‍ ഉണ്ടാകുന്ന വര്‍ധന ഹൃദ്രോഗമരണങ്ങളുടെ നിരക്ക് കൂട്ടിയേക്കാമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഇഎസ്‌സി ഹാര്‍ട്ട് ഫെയിലര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. 

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉഷ്ണ തരംഗങ്ങളും ശരീരഭാരവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായും ഇത് ഹൃദ്രോഗചരിത്രമുള്ള രോഗികള്‍ക്ക് അപകടകരമാകാമെന്നും ഫ്രാന്‍സില്‍ നടത്തിയ പഠനം പറയുന്നു. 2019ല്‍ യൂറോപ്പിലുണ്ടായ തീവ്ര ഉഷ്ണ തരംഗങ്ങളോട് അനുബന്ധിച്ചാണ് ഫ്രാന്‍സിലെ 1420 പേരില്‍ ഗവേഷണം നടത്തിയത്. ഹൃദ്രോഗ ചരിത്രമുണ്ടായിരുന്ന ഇവരുടെ ശരാശരി പ്രായം 73 വയസ്സായിരുന്നു. ടെലിമോണിറ്ററിങ് സംവിധാനം  വഴി ഇവരുടെ ഭാരം ട്രാക്ക് ചെയ്ത ഗവേഷകര്‍ ക്ഷീണം, നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടു. 

ഫ്രാന്‍സിലെ കാലാവസ്ഥ ഉയര്‍ന്നതിന് അനുസരിച്ച് ഈ രോഗികളുടെ ഭാരത്തില്‍ ഗണ്യമായ മാറ്റം ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. 78 കിലോ ഉണ്ടായിരുന്ന ചില രോഗികള്‍ക്ക് കുറഞ്ഞ കാലയളവില്‍തന്നെ 1.5 കിലോയോളം കുറഞ്ഞു. ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന ഭാരനഷ്ടം ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നതാണ്. കുറഞ്ഞ രക്തസമ്മര്‍ദം; പ്രത്യേകിച്ച്  എഴുന്നേറ്റ് നില്‍ക്കുമ്പോൾ, വൃക്കസ്തംഭനം പോലെ ജീവന്‍ അപായപ്പെടുത്തുന്ന പ്രശ്നങ്ങള്‍  ഇത് മൂലം ഹൃദ്രോഗികളില്‍ ഉണ്ടാകാം. 

ഉയര്‍ന്ന താപനില മൂലം എല്ലാവരും സാധാരണ അമിതമായി വിയര്‍ക്കാറുണ്ട്. ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ഇതും പ്രശ്നമുണ്ടാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഡൈയൂറെറ്റിക്സ് മരുന്നുകള്‍ കഴിക്കുന്ന ഹൃദ്രോഗികളുടെ ശരീരത്തില്‍ നിന്നും അല്ലെങ്കില്‍ തന്നെ അമിതമായ ദ്രാവകങ്ങള്‍ മൂത്രത്തിലൂടെ ധാരാളമായി പൊയ്ക്കോണ്ടിരിക്കും. ഇതിന് പുറമേ ഉഷ്ണതരംഗത്തില്‍ അമിതമായ വിയര്‍പ്പ് കൂടിയാകുമ്പോൾ  രോഗിക്ക് നിര്‍ജലീകരണം സംഭവിക്കാം. ഇതിനാല്‍ ഹൃദ്രോഗികള്‍ക്ക് ഉഷ്ണതരംഗ സമയങ്ങളില്‍ ഡൈയൂറെറ്റിക്സ് ഡോസുകള്‍ കുറയ്ക്കണമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. താപനില കൂടുമ്പോൾ  ഇവയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികളും ഹൃദ്രോഗികള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Climate Change, Body Weight and Heart Failure 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}