ADVERTISEMENT

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ക്കായി ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. രോഗികള്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി അതേ ദിവസംതന്നെ ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. യുകെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ സ്വതന്ത്ര അംഗമായ ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍ (ലോര്‍ഡ് വേവര്‍ലി) ആണ് ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഏറ്റവും കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോഗികളില്‍ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തില്‍ പൂര്‍ത്തിയാക്കുകയും, അതുവഴി അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനുമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. ഡേ കെയര്‍ സെന്റര്‍ പരമ്പരാഗത ശസ്ത്രക്രിയ രീതികളില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ ആശുപത്രി വാസവും നിരീക്ഷണവും ആവശ്യമാണെന്ന പൊതുധാരണകളെ മാറ്റി എഴുതാനും ഡേ കെയര്‍ ആശയത്തിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

വളരെ സുരക്ഷിതമായ കീഹോള്‍ സര്‍ജറി രീതിയാണ് സ്‌പൈന്‍ സര്‍ജറി ഡേ കെയര്‍ സെന്ററില്‍ സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിവാസം ആവശ്യമില്ല. വീട്ടിലെ വിശ്രമം കൊണ്ടുതന്നെ സുഖംപ്രാപിക്കാന്‍ സാധിക്കും. ഏറ്റവും ലളിതമായ നടപടിക്രമങ്ങളുള്ള നട്ടെല്ല് ശസ്ത്രക്രിയകളാണ് ഡേകെയര്‍ സര്‍ജറികള്‍. ഡിസ്‌ക് പ്രോലാപ്സ്, സ്‌പൈന്‍ ഫ്രാക്ചര്‍, സ്‌പൈനല്‍ ട്യൂമര്‍, സ്‌പൈനല്‍ ഡീജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് എന്നിവയ്ക്കായി ഏറ്റവും കുറവ് മുറിവുകളുള്ള ശസ്ത്രക്രിയകളും സെന്ററില്‍ നടക്കും.

 

ജനങ്ങള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി പ്രതിജ്ഞാബന്ധമാണെന്നും, പുതിയ ഡേ കെയര്‍സ്‌പൈന്‍ ശസ്ത്രക്രിയ സെന്റര്‍ രോഗികള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആൻഡ് ഒമാന്‍ റീജിയനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം രോഗികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് വളരെ വേഗം മടങ്ങാനാവും. ആരോഗ്യ സേവന രംഗത്തെ മുന്‍നിര പോരാളികള്‍ എന്ന നിലയില്‍ രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്ന ഇത്തരത്തിലുള്ള വിപുലമായ സൗകര്യങ്ങള്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തുടര്‍ന്നും അവതരിപ്പിക്കുമെന്നും ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.

 

യുകെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ സ്വതന്ത്ര അംഗമായ ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍, ഫര്‍ഹാന്‍ യാസീന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോസ്‌പൈന്‍ സര്‍ജറി കണ്‍സൽറ്റന്റ് ഡോ. അനുപ് പി നായര്‍, സീനിയര്‍ കണ്‍സൽറ്റന്റ് - ന്യൂറോ സര്‍ജറി ഡോ ദീലീപ് പണിക്കര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫയേഴ്‌സ് ഡോ. ടി ആര്‍ ജോണ്‍, കണ്‍സൽറ്റന്റ്-ഓര്‍ത്തോപീഡിക് സ്‌പൈന്‍ സര്‍ജറി ഡോ.രഞ്ജിത്ത് കെ.ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Content Summary: Day care spine surgery unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com