ADVERTISEMENT

അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരെ തങ്ങളുടെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ മധ്യവയസ്സില്‍ ഉണ്ടാകുമെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ശരിയായി ഉറങ്ങാത്തവര്‍ക്ക് ഭാവിയില്‍ വരുകയെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

 

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. മോശം ഉറക്ക ശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 50കളിലും 60കളിലും 70കളിലും അഞ്ച് മണിക്കൂറില്‍ താഴെ പ്രതിദിനം ഉറങ്ങുന്നത് പലവിധ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത 30-40 ശതമാനം വര്‍ധിപ്പിക്കും. അകാലമരണത്തിന്റെ സാധ്യതയും ഉറക്കക്കുറവ് വര്‍ധിപ്പിക്കുമെന്ന് പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

 

9 മണിക്കൂറില്‍ അധികം ഉറങ്ങുന്നത് ആരോഗ്യത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്നതും ഗവേഷണസംഘം പരിശോധിച്ചു. എന്നാല്‍ അത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചില്ല. പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സെവറീന്‍ സാബിയ ശുപാര്‍ശ ചെയ്യുന്നു. 

Content Summary: Sleeping less than 5 hrs can cause multiple chronic diseases by the time you turn 50 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com