ADVERTISEMENT

ജീവിതശൈലീ രോഗങ്ങൾ ബാധിക്കുവന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. ഹൃദയാഘാതം, കാൻസർ,വൃക്കസ്തംഭനം തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് പ്രമേഹം എന്നതിനാൽത്തന്നെ കൃത്യസമയത്ത് ശരിയായ ചികിത്സ സ്വീകരിച്ച് രോഗത്തെ പ്രതിരോധിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. കൂടാതെ പ്രമേഹത്തിൽ ഒരു പാരമ്പര്യരോഗ സാധ്യത കൂടിയുള്ളതിനാൽത്തന്നെ കുടുംബത്തിൽ ഒരാൾ പ്രമേഹരോഗിയാണെങ്കിൽ അടുത്ത തലമുറയിലേക്കു രോഗം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ആദ്യമേതന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

 

ഒരു പ്രമേഹരോഗിയെ സംബന്ധിച്ച് നൂറുകണക്കിന് സംശയങ്ങളായിരിക്കും രോഗത്തെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും ഉണ്ടാകുക. ലോക പ്രമേഹദിനത്തിൽ ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് തിരുവനന്തപുരം ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്ററിലെ ഡയറക്ടർ ഡോ.ജ്യോതിദേവ് കേശവദേവ്, ഡോ. അരുൺശങ്കർ, ഗീതു സനൽ.

 

പ്രമേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ വിഡിയോ കാണാം.

Content Summary: Doctors clear common doubts 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com