ADVERTISEMENT

പരിശോധനയിൽ പ്രമേഹം ഉണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞാൽ രോഗികൾ ആദ്യം ചെയ്യുന്നത് മധുരം പൂർണമായും ഒഴിവാക്കുകയായിരിക്കും. എന്നാൽ ഈ ജാഗ്രത വീട്ടിലുണ്ടാക്കുന്ന ഭക്ഷണകാര്യത്തിൽ പലരും പുലർത്താറില്ലെന്നതാണ് യാഥാർഥ്യം. ഓരോരുത്തരുടെയും വിശ്വാസം തങ്ങളുടെ വീട്ടിലുള്ളത് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം അല്ലെങ്കിൽ തന്റെ പ്രമേഹരോഗത്തിന് അനുയോജ്യമായ ഡയറ്റ് എന്നൊക്കെയായിരിക്കും. ഒരു ഡയറ്റീഷൻ വിശദമായി ചോദിക്കുമ്പോൾ മാത്രമാകും ഉപയോഗിക്കുന്ന എണ്ണയും തേങ്ങയുമെല്ലാം അളവിൽ കൂടുതലാണെന്ന് പലരും മനസ്സിലാക്കുക. പ്രമേഹ ചികിത്സ പരാജയപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഭക്ഷണകാര്യത്തിലെ ഈ അറിവില്ലായ്മ തന്നെയാണ്.

 

ഇതോടൊപ്പം വരുന്ന മറ്റൊരു പ്രധാന കാര്യമാണ് രോഗി ഡോക്ടറുടെ ഉപദേശം സ്വീകരിക്കാതെ മരുന്നുകൾ ഒഴിവാക്കുന്നത്. മൂന്നോ നാലോ മരുന്നുകൾ നിർദേശിക്കുമ്പോൾതന്നെ ഇത്രയുമൊന്നും കഴിക്കാൻ വയ്യ, ഒരെണ്ണം എങ്ങാനും തന്നാൽ മതിയെന്നു പറയുന്ന രോഗികളുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

 

ഒരു മരുന്നുകൊണ്ടു മാത്രം പ്രമേഹം നിയന്ത്രിച്ചു നിർത്താനാകില്ലെന്നു രോഗി ചികിത്സ തുടങ്ങുമ്പോൾ മനസ്സിലാക്കാണം. രക്തത്തിലെ പഞ്ചസാരയോടൊപ്പം നിയന്ത്രിച്ചു നിർത്തേണ്ട  രക്തത്തിലെ കൊഴുപ്പ്, രക്തസമ്മർദം തുടങ്ങി മറ്റു പല ഘടകങ്ങളുമുണ്ട്. വൃക്കയ്ക്ക് സംരക്ഷണം നൽകാൻ ചില രോഗികളിൽ രക്തസമ്മർദം നോർമൽ ആണെങ്കിൽ പോലും അതിനുള്ള മരുന്ന് നൽകേണ്ടി വരാം.  ഈ മരുന്നുകൾ കഴിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചു പറഞ്ഞാൽ മാത്രമാണ് പല രോഗികളും കഴിക്കുന്നത്. 

 

തുടർചികിത്സയ്ക്കായി വരുമ്പോൾ ചിലപ്പോൾ കൊളസ്ട്രോൾ, ബിപിയൊക്കെ കൂടുതലായിരിക്കും. വിശദമായി ചോദിക്കുമ്പോഴാകും മനസ്സിലാകുന്നത് കൊടുത്ത മരുന്നുകളിൽ ഓന്നോ രണ്ടോ എണ്ണം സ്വയമങ്ങ് നിർത്തലാക്കിയെന്ന്.  ഈ രണ്ട് പ്രവണതകളുമാണ് പ്രമഹേ ചികിത്സയെ വൻ പരാജയത്തിലേക്കു നയിക്കുന്നത്. ഇതിനു പുറമേയാണ് അശാസ്ത്രീയമായ ചികിത്സാരീതികൾ പിന്തുടർന്ന് വൃക്കരോഗവും കരൾരോഗവും ബാധിക്കുന്നവരും.

 

പ്രമേഹം എന്നത് ഒരു കുടുംബത്തിലെ രോഗമാണെന്ന് ആദ്യമേ മനസ്സിലാക്കുക. അമിതമായ ആഹാരവും കൊഴുപ്പും വ്യായാമമില്ലായ്മയും കൊണ്ട് ഉണ്ടാകുന്ന രോഗമാണ് ടൈപ്പ് 2 പ്രമേഹം. വീട്ടിലെ ഭക്ഷണരീതി ക്രമീകരിച്ചാൽതന്നെ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

Content Summary: Diabetes Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com