ADVERTISEMENT

ബംഗാളി നടിയായ ഐൻഡ്രില ശർമ ഹൃദയാഘാതത്തെത്തുടർന്ന് കൊൽക്കത്തയില്‍ അന്തരിച്ചു. 24 വയസ്സായിരുന്നു. ഈ മാസം ആദ്യം പലതവണ ഹൃദയാഘാതവും പക്ഷാഘാതവും കാർഡിയാക് അറസ്റ്റും വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഐൻഡ്രില. 

 

മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് നവംബർ 1 നാണ് ഐൻഡ്രിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു വട്ടം കാൻസറിനെ അതിജീവിച്ച ആളു കൂടിയാണ് ഐൻഡ്രില. 

 

വളരെ ചെറുപ്പമായ ഐൻഡ്രിലയുടെ വിയോഗം വേദനാജനകമാണ്. ഈ വർഷം തന്നെയാണ് ഗായകനായ കെ. കെ തന്റെ 54 –ാം വയസ്സിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. സ്റ്റേജ് പെർഫോമൻസിനു ശേഷമായിരുന്നു കെ.കെ യ്ക്ക് ഹൃദയാഘാതം ഉണ്ടായത്. 

 

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ആണ് 59 കാരനായ കോമഡി താരം രാജു ശ്രീവാസ്തവയും ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 

 

ഐൻഡ്രിലയുടെ മരണം  ആരാധകരെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത്രയും ചെറുപ്പത്തിൽ ഹൃദ്രോഗമരണമോ എന്ന ചിന്തയാണ് പലർക്കും. 

 

∙എന്തുകൊണ്ട് ചെറുപ്പക്കാരിൽ ഹൃദയാഘാതം?

ലോകജനസംഖ്യയിലെ മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഹൃദ്രോഗം വരാനുളള സാധ്യത കൂടുതൽ ആണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ലോകത്തു തന്നെ നിരവധിപേരാണ് ഹൃദ്രോഗം മൂലം മരണമടയുന്നത്. എന്തുകൊണ്ടാണ് കൂടുതൽ പേർക്കും ഹൃദ്രോഗം വരുന്നത് എന്നറിയാം. 

 

ഹൃദയത്തിലേക്കുള്ള ഓക്സിജനും രക്തപ്രവാഹവും തടസ്സപ്പെടുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദ്രോഗം വരാൻ പ്രത്യേകിച്ച് പ്രായം ഒന്നുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. രോഗസാധ്യതയെ നിർണയിക്കുന്നത് ജീവിതശൈലി, ഭക്ഷണം, വർക്കൗട്ട്, സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ ഇവയെല്ലാമാണ്. 

 

ചെറുപ്പക്കാരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ 

∙പതിവായും ചിട്ടയായും വ്യായാമം ചെയ്യാത്തത്.

 

∙ജിമ്മിൽ പോകുമ്പോൾ കഴിക്കുന്ന പ്രോട്ടീൻ പൗഡർ, സ്റ്റിറോയ്ഡ് ഇവയുടെ അമിത ഉപയോഗം. 

 

∙അമിതമായുള്ള പരിശീലനം, ശാരീരിക പ്രവർത്തനം. 

 

∙ഉയർന്ന കൊളസ്ട്രോളോ, ഹൈപ്പർടെൻഷനോ ഉണ്ടോ എന്നറിയാൻ പതിവായി ചെക്കപ്പിനു പോകാതിരിക്കുക. 

 

∙ഹൃദയാരോഗ്യത്തെ അവഗണിക്കുക.

 

∙പൂരിത കൊഴുപ്പ് (saturated fat)  കൂടുതൽ കഴിക്കുക.

Content Summary: Aindrila Sharma passes away at 24 due to cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com