ADVERTISEMENT

അമേരിക്കൻ കോളജ് ഓഫ് ഫിസിഷൻസ്(ACP) ( ഇന്ത്യ ചാപ്റ്റർ) ഇന്ത്യ എക്സലൻസ് പുരസ്‌കാരം പ്രമേഹരോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവിന്. വിശാഖപട്ടണത്തു നടന്ന അന്തർദേശീയ സമ്മേളനത്തിൽ എസിപി ഇന്ത്യ ഗവർണർ ഡോ.അനുജ് മഹേശ്വരി, സയന്റിഫിക് ചെയർപേഴ്സൺ ഡോ. നരസിങ് വർമ, സയന്റിഫിക് സെക്രട്ടറിഡോ. അനുഭ ശ്രീവാസ്തവ എന്നിവർ ചേർന്നു പുരസ്‌കാരം സമർപ്പിച്ചു. 

 

ഡോക്ടർമാർക്ക് നൽകിവരുന്ന തുടർവിദ്യാഭ്യാസത്തിനായുള്ള പ്രഭാഷണങ്ങൾ, മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പഠനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് അമേരിക്കൻ കോളജ് ഓഫ് ഫിസിഷൻസ് ഡോ. ജ്യോതിദേവ് കേശവദേവിനെ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ അമേരിക്ക, ഇന്ത്യ, അയൽരാജ്യങ്ങൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു.

Content Summary: ACP India Chapter award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com