വജൈനൽ അണുബാധ: ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കണം

vaginal infection
Photo Credit: sopradit/ Istockphoto
SHARE

സ്ത്രീശരീരത്തില്‍ ഏറ്റവുമധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗമാണ് ജനനേന്ദ്രിയം. പല തരം അണുബാധകൾ ഇവിടെ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. യോനിയിൽ അണുബാധയും നീർക്കെട്ടും ദുർഗന്ധത്തോടു കൂടിയ സ്രവങ്ങളും ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന രോഗമാണ് വജൈനൈറ്റിസ്. ബാക്ടീരിയയുടെ സന്തുലനത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. ആർത്തവവിരാമത്തിനു ശേഷമോ ചില ചർമപ്രശ്നങ്ങളുടെ ഭാഗമായോ ഈസ്ട്രജൻ തോതിൽ ഉണ്ടാകുന്ന കുറവും ഇതിലേക്കു നയിക്കാം. 

വജൈനൈറ്റിസ് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ഇവയാണ്

1. യോനീഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം

2. അസ്വാഭാവികമായി യോനിയിൽ നിന്നുള്ള സ്രവം

3. ചൊറിച്ചിൽ

4. ലൈംഗികബന്ധ സമയത്തെ വേദന

5. രക്തനിറത്തിലുള്ള യോനീസ്രവം

6. കോട്ടേജ് ചീസ് പോലെയുള്ള യോനീ സ്രവം

7. മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും സംബന്ധിച്ച അവലോകനം നടത്തി നോക്കുന്നത് നന്നായിരിക്കും. കാരണം ജനനേന്ദ്രിയത്തിന്റെ ആരോഗ്യത്തിൽ ജീവിതശൈലി പ്രധാന പങ്ക് വഹിക്കുന്നു. വജൈനയുടെ നല്ല ആരോഗ്യത്തിന് ഇനി പറയുന്ന കാര്യങ്ങൾ പിന്തുടരാം. 

1. ശുദ്ധമായ ചൂടു വെള്ളം ഉപയോഗിച്ചു കഴുകാം. 

2. യോനിയിൽ സോപ്പോ വൃത്തിയാക്കുന്ന മറ്റ് വസ്തുക്കളോ ഉപയോഗിക്കാതിരിക്കുക. 

3. കഴുകാത്ത ഉൾ‌വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

4. ആര്‍ത്തവ സമയത്ത് യോനീഭാഗം അതീവ വൃത്തിയോടെ വയ്ക്കുക. 

5. കോട്ടൺ ഉൾവസ്ത്രങ്ങൾ ഉപയോഗിക്കുക.

6. ഭക്ഷണക്രമത്തിൽ പുതിയ പച്ചക്കറികൾ ഉൾപ്പെടുത്തുക. 

7. കഫീൻ ഉപയോഗം കുറയ്ക്കുക.

8. എരിവുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക.

Content Summary: Unusual Symptoms Of Vaginal Infections

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS