അത്യപൂർവ അനസ്തീസിയ പ്രക്രിയ; 21 മാസം പ്രായമുള്ള ആൺകുട്ടി സുഖം പ്രാപിക്കുന്നു

surgery
Photo Credit: Shutterstock.com
SHARE

രണ്ടായിരത്തിൽ ഒരാൾക്കു മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവവും സങ്കീർണവുമായ അനസ്‌തീസിയ വിജയകരമാക്കി കിംസ്ഹെൽത്ത്,  തിരുവനന്തപുരം. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ് ഇത്. കിംസ്ഹെൽത്തിലെ സീനിയർ പീഡിയാട്രിക് അനസ്‌തീറ്റിസ്റ്റ്, ഡോ. എം ചാക്കോ രാമച്ചയും, സീനിയർ പീഡിയാട്രിക് സർജൻ, ഡോ. നൂർ സത്താർ എൻ.എസും അടങ്ങുന്ന മെഡിക്കൽ ടീമാണ് അനസ്‌തീസിയ സുപ്രധാന പങ്കുവഹിക്കുന്ന ഈ  ശസ്ത്രക്രിയ  വിജയകരമായി പൂർത്തീകരിച്ചത്.

ചെറിയ താടിയെല്ല്, വലിയ നാവ്, മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അതിനാൽ ജനറൽ അനസ്തീസിയയുടെ സാധ്യത തന്നെ മങ്ങിയിരുന്നു. അപൂർവ മസ്കുലോസ്കലെറ്റൽ ഡിസോർഡറായ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ പ്രായത്തിനനുസരിച്ച് പുരോഗമിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ  ബാധിക്കുകയില്ലെങ്കിലും, ഇവിടെ ജനറൽ അനസ്തീസിയ രോഗിയുടെ മസ്തിഷ്ക തകരാറുകൾക്കും ശ്വസന പ്രശ്നങ്ങൾക്കും തന്നെ  കാരണമായേക്കാം.

കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നതു കൊണ്ടുതന്നെ വളരെ മുൻകരുതലുകളോടെയാണ് ശസ്ത്രക്രിയ നടത്തിയത്, കൂടാതെ ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയിൽ അനസ്തീസിയ പ്രയോഗിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, ശസ്ത്രക്രിയയ്ക്കിടെയുണ്ടാകാവുന്ന ചെറിയ രക്തസ്രാവം പോലും കുട്ടിയുടെ ജീവൻ അപകടത്തിലാക്കും. ഈ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അപകടസാധ്യതകൾക്കിടയിലും ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമായിരുന്നു.

ഈ ചെറുപ്രായത്തിൽ തലയോട്ടി അസാധാരണമാംവിധം മൃദുവായതാണെന്നും ഏതെങ്കിലും തരത്തിലുള്ള അനാവശ്യ സമ്മർദ്ദം പോലും തലച്ചോറിലെ രക്തസമ്മർദം വർധിപ്പിക്കുന്നതിനൊപ്പം കുട്ടിയുടെ  കാഴ്ചശക്തി വരെ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.  കുഞ്ഞിന്റെ ജോയിന്റുകളിൽ വൈകല്യം ബാധിച്ചതിനാൽ, അപൂർവവും വെല്ലുവിളികളും നിറഞ്ഞതുമായ അവസ്ഥ കണക്കിലെടുത്ത്, നട്ടെല്ലിലേക്ക് മരുന്നുകൾ കുത്തിവയ്ക്കുന്നത് അസാധ്യമായിരുന്നു. അതിനാൽ, ഈ സാഹചര്യത്തിൽ TIVA (ടോട്ടൽ ഇൻട്രാവീസ് അനസ്തീസിയ) പ്ലസ് നെർവ് ബ്ലോക്ക് എന്ന പ്രത്യേക രീതിയാണ് ഉപയോഗിച്ചത്. ജനറൽ അനസ്തീയിയയിൽ നിന്ന് വ്യത്യസ്തമായി സിരകളിലേക്ക് നേരിട്ട് മരുന്നുകൾ കുത്തിവയ്ക്കുകയും, മസ്തിഷ്കത്തിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള ഇമ്പൾസുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.  ശസ്ത്രക്രിയയിലുടനീളം, കുഞ്ഞിന് സ്ഥിരതയുണ്ടെന്ന് അനസ്‌തീസിയോളജിസ്റ്റ് ഉറപ്പുവരുത്തി. അനസ്തറ്റിസ്റ്റുകളുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയത്, ഡോ. എം ചാക്കോ രാമച്ച പറഞ്ഞു.  

പീഡിയാട്രിക്‌സ് അനസ്തീസിയയിൽ മാത്രം 39 വർഷത്തെ പരിചയമുള്ള  ഡോ. എം ചാക്കോ രാമച്ചയുടെ അനുഭവസമ്പത്ത്, ഈ സങ്കീർണ പ്രക്രിയ വിജയകരമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

Content Summary: Rare Anesthesia for 21 month old child's surgery

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS