അച്ഛനും അമ്മയും ഡോക്ടർമാർ; അപ്പോൾ മകനെന്താകും? സ്വാഭാവികമായും മകനും ഡോക്ടറാകുമെന്ന നമ്മുടെ നാട്ടിലെ ഉത്തരമായിരുന്നില്ല അമേരിക്കക്കാരൻ ഫ്രെഡറിക് മോളിന് ആദ്യം പറയാനുണ്ടായിരുന്നത്. അദ്ദേഹം കോളജിൽ പഠിച്ചത് സാമ്പത്തികശാസ്ത്രം. പക്ഷേ എത്തിപ്പെട്ടത് അച്ഛന്റെയും അമ്മയുടെയും വഴിയിലേക്ക്. വരുംകാലത്തിന്റേതെന്നു ലോകം ചിന്തിക്കുന്ന റോബട്ടിക് സർജറിയുടെ തുടക്കക്കാരിൽ ഒരാളായ ഫ്രെഡറികിന്റെ ജീവിതകഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭമായ എസ്എസ് ഇന്നവേഷൻസിലേക്ക് യുഎസ് കമ്പനി ആവ്‍റയുടെ ലയനം നടന്ന വേദിയിൽ റോബട്ടിക്സിലെ ഈ അതികായനുമുണ്ടായിരുന്നു. ഇടവേളയിൽ മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ ഡോ. ഫ്രെഡറിക് തന്റെ ജീവിതവും റോബട്ടിക്സിന്റെ ഭാവി സാധ്യതകളെയും കുറിച്ചു സംസാരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉൾപ്പെടെ പലരും ‘റോബട്ടിക് സർജറിയുടെ പിതാവെന്നാണ്’ ഫ്രെഡറിക്കിനെ വിശേഷിപ്പിക്കുന്നത്. അതേക്കുറിച്ചു ചോദിച്ചപ്പോൾ, ‘‘മുത്തച്ഛനാകാനുള്ള പ്രായമുണ്ട്. എന്നു കരുതി എന്നെ ആരും ‘ഫാദർ ഓഫ് റോബട്ടിക് സർജറി’ എന്നൊന്നും വിളിക്കേണ്ടതില്ല’’ എന്നു മറുപടി. ആ വിശേഷണത്തിന്റെ കഥയെന്തായാലും ഫ്രെഡറിക്കിന്റെ അനുഭവവും പരിചയവും അദ്ദേഹത്തെ റോബട്ടിക് ശസ്ത്രക്രിയ രംഗത്തെ സവിശേഷമുഖമാക്കുന്നുവെന്നതിൽ ആർക്കും സംശയമുണ്ടാക്കാനിടയില്ല. ആ ജീവിതത്തെക്കുറിച്ച് ആദ്യം...
HIGHLIGHTS
- വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന ശസ്ത്രക്രിയാ രംഗമാണ് റോബട്ടിക് സർജറി
- കംപ്യൂട്ടർ സ്ക്രീനിലൂടെ നിരീക്ഷിച്ചു ഹാൻഡ് കൺട്രോൾ ഉപയോഗിച്ച് സർജൻ നൽകുന്ന നിർദേശങ്ങൾ കൃത്യതയോടെ റോബട്ട് നിർവഹിക്കും
- റോബട്ടിക് സർജറിയുടെ ഭാവിയേയും സാധ്യതയേയും കുറിച്ച് ഡോ. ഫ്രെഡറിക് സംസാരിക്കുന്നു