ADVERTISEMENT

രക്തത്തിലെ കൊളസ്‌ട്രോള്‍ തോത് ഉയരുന്നത് അല്‍സ്ഹൈമേഴ്‌സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ലിന്‍ഡ ക്രിനിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൗണ്‍ സിന്‍ഡ്രോമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

 

കോശങ്ങള്‍ വിഭജിക്കുന്ന പ്രക്രിയയില്‍ കൊളസ്‌ട്രോള്‍ തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് മൂലം വികലമായ പുതിയ കോശങ്ങള്‍ ശരീരത്തില്‍ ഉടനീളം രൂപപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു. ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ മനുഷ്യരിലും എലികളിലും കോശവിഭജന പ്രക്രിയ താറുമാറുക്കുമെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

തെറ്റായ എണ്ണം ക്രോമസോമുകളും ജീനുകളുമുള്ള വികലമായ കോശങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. കോശത്തിലെ ഓരോ ക്രോമസോമിന്റെയും ജീനിന്റെയും രണ്ട് പതിപ്പുകള്‍ക്ക് പകരം ചിലതില്‍ മൂന്നും ചിലതില്‍ ഒരു പതിപ്പും ഇത് മൂലം രൂപപ്പെടും. ഈ തകരാറാണ് മറവി രോഗം, ഹൃദ്രോഗം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: High blood cholesterol increases risk of Alzheimer's and heart disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com