ADVERTISEMENT

അടിവയറ്റിൽ കൊഴുപ്പടിഞ്ഞ് അരവണ്ണം വല്ലാതെ കൂടുന്നത് വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പ്രമേഹം, ഹൃദ്രോഗം പോലെ ഗുരുതരമായ പല ശാരീരിക പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ് ഇത്. പുരുഷന്മാരിൽ 90 സെന്റിമീറ്ററും സ്ത്രീകളില്‍ 80 സെന്റിമീറ്ററുമാണ് പരമാവധി ആകാവുന്ന അരവണ്ണം. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം പോലെ പല ആരോഗ്യ പ്രശ്നങ്ങളുടെയും സാധ്യത വർധിപ്പിക്കുമെന്ന് ഇന്ദ്രപ്സഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റും ഡയബറ്റോളജിസ്റ്റുമായ ഡോ. സുഭാഷ് കുമാർ വാഗ്നൂ പറയുന്നു. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്. 

 

അമിതമായ കൊഴുപ്പ് സൈറ്റോകീനുകൾ, അഡിപ്പോസൈറ്റോകീനുകൾ പോലുള്ള പലതരം കെമിക്കലുകളുടെ സംഭരണിയാണ്. ഇതിലെ അഡിപ്പോസൈറ്റോകീനുകൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരു കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റിൽ കൊഴുപ്പ് അടിയും തോറും കുറഞ്ഞു കൊണ്ടിരിക്കും. 

 

ഇൻസുലിൻ പ്രതിരോധം പ്രമേഹത്തിന് കാരണമാകുക മാത്രമല്ല കൊളസ്ട്രോളിന്റെ ചയാപചയത്തെയും ബാധിക്കുമെന്ന് ഡോ. സുഭാഷ് ചൂണ്ടിക്കാട്ടി. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ തോത് ഉയരാൻ കാരണമാകും. 

 

ജീവിതശൈലീ മാറ്റങ്ങളിലൂടെ അരവണ്ണം ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും. ആരോഗ്യപ്രദമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവ ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹ രോഗികൾ മെറ്റ്ഫോർമിൻ കഴിക്കുന്നത് അരവണ്ണം കുറയാൻ സഹായിക്കുമെന്നും ഡോ. സുഭാഷ് കൂട്ടിച്ചേർത്തു.

Content Summary: Large waistline and risk of diabetes and heart disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com