ശ്രദ്ധിക്കൂ; ഈ ഭക്ഷ്യവസ്തുക്കൾ കാൻസറിനു കാരണമായേക്കാം

cancer
SHARE

അൾട്രാപ്രോസസ്ഡ് റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾ അമിതമായി ഉപയോഗിച്ചാൽ കാൻസറിനു സാധ്യത കൂടുന്നുവെന്ന്് യുകെയിലെ ഇംപീരിയൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനം. നിറത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന ചില രാസവസ്തുക്കളാണ് അപകടമുണ്ടാക്കുന്നത്. ഇത്തരം അൾട്രാപ്രോസസ്ഡ് ഫുഡിന്റെ ഉപയോഗം പത്തു ശതമാനം വർധിക്കുന്നത് കാൻസറിനുള്ള സാധ്യത 2 ശതമാനവും അണ്ഡാശയ അർബുദസാധ്യത 19 ശതമാനവും വർധിപ്പിക്കും എന്നും പഠനം പറയുന്നു. 

ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ഓരോ പത്തു ശതമാനം കൂടുമ്പോഴും മൊത്തത്തിലുള്ള കാൻസർ മരണനിരക്ക് 6 ശതമാനവും സ്തനാർബുദ സാധ്യത 16 ശതമാനവും അണ്ഡാശയ അർബുദ സാധ്യത 30 ശതമാനവും കൂടുന്നു. പരിധി വിട്ട് ഇവ ഉപയോഗിക്കുന്നത് മുതിർന്നവരിൽ പൊണ്ണത്തടിക്കും ൈടപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നെന്നും കുട്ടികളുടെ ശരീരഭാരം കൂട്ടുമെന്നും പഠനറിപ്പോർട്ടിലുണ്ട്. 

യുകെയിലെ ഒരു വ്യക്തിയുടെ പകുതിയിലധികം ഊർജോപയോഗം സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലൂടെയാണ്. കുട്ടികളിലും മുതിർന്നവരിലും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ഇവിടെ അധികമാണ്. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ ഏറെക്കാലം കേടുകൂടാതിരിക്കാൻ അവയില്‍ കൃത്രിമനിറങ്ങൾ, രുചികൾ, ഫുഡ് അഡിറ്റീവുകൾ എല്ലാം ചേർക്കുന്നുണ്ട്. ഇതാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്– ഗവേഷകർ പറയുന്നു. 

Read more: പാട്ടുപാടി കാൻസറിനെ അതിജീവിച്ച കൊച്ചുമിടുക്കി

അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുെട ഉപയോഗം നിയന്ത്രിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും മുൻപ് നിർദേശിച്ചതാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കണമെന്നും ഇവർ നിർദേശിച്ചതായും പഠനത്തിൽ പറയുന്നു.

Content Summary:  Food items linked to increased risk of cancer 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS