‘എനിക്കെന്റെ നിറം നഷ്ടപ്പെടുകയാണ്’; മംമ്തയെ ബാധിച്ച ചർമരോഗത്തെക്കുറിച്ചറിയാം

mamta vitiligo
മംമ്ത മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം(ഇടത്), പ്രതീകാത്മക ചിത്രം(വലത്)
SHARE

മലയാളികളുടെ പ്രിയപ്പെട്ട നടി മംമ്ത മോഹൻദാസ് അടുത്തിടെയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തന്നെ ബാധിച്ച വെള്ളപ്പാണ്ട് (vitiligo) എന്ന അസുഖത്തെപ്പറ്റി വെളിപ്പെടുത്തിയത്. രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ ആളാണ് മംമ്ത. ഇപ്പോൾ പുതിയൊരു പരീക്ഷണം നേരിടുകയാണ് നടി. മംമ്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ.

‘‘പ്രിയപ്പെട്ട സൂര്യാ.....ഞാനിപ്പോൾ മുൻപെങ്ങും ഇല്ലാത്തവണ്ണം നിന്നെ പുണരുന്നു. എനിക്കെന്റെ നിറം നഷ്ടപ്പെടുകയാണ്. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യകിരണം തിളങ്ങുന്നതു കാണാൻ ഞാൻ നിന്നെക്കാളും മുൻപെ ഉണരുന്നു. നിനക്കു ലഭിച്ചതെല്ലാം എനിക്കു തരൂ. നിന്റെ അനുഗ്രഹത്താൽ എന്നും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു’’. കുറിപ്പിനൊപ്പം വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, ഓട്ടോ ഇമ്മ്യൂൺ ഫേസ് ഇറ്റ്, ഹീലിങ്ങ്, ഫൈറ്റ് ഇറ്റ് എന്നീ ഹാഷ് ടാഗുകളും ഉണ്ട്. 

എന്താണ് വിറ്റിലിഗോ?

വിറ്റിലിഗോ അഥവാ പാണ്ട് എന്നത് ചർമത്തിന് അതിന്റെ വർണവസ്തു (pigments) നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ചർമത്തിൽ സാധാരണയായി കൈകളിൽ, കാലുകളിൽ, മുഖത്ത് ഒക്കെ വെളുത്തപാടുകൾ കാണപ്പെടും. ക്രമേണ ഈ വെള്ളപ്പാടുകൾ വലുതാകാൻ തുടങ്ങും. ഇത് രോമങ്ങളെയും വായയുടെ ഉള്‍ഭാഗത്തെയും ബാധിക്കാൻ തുടങ്ങും. 

ചർമത്തിൽ കാണപ്പെടുന്ന വർണവസ്തുക്കളെ നിർമിക്കുന്ന മെലാനോ സൈറ്റുകൾ ആക്രമിക്കപ്പെടുമ്പോഴും നശിപ്പിക്കപ്പെടുമ്പോഴും ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് മൂലം ചർമത്തിന്റെ നിറം നഷ്ടപ്പെട്ട് വെളുത്തു കാണപ്പെടുന്നു. 

െചറിയ സ്ഥലങ്ങളിൽ നിറം മാറ്റം ആദ്യം കാണപ്പെടുന്നത് ശ്രദ്ധിക്കണം. പാണ്ട് ഉള്ള സ്ഥലങ്ങളിലെ രോമങ്ങൾ വെളുക്കുകയും നിറം നഷ്ടപ്പെടുകയും ചെയ്യും. 

പാണ്ട് രോഗം ഉണ്ടാകാനുള്ള ശരിയായ കാരണം അറിയില്ലെങ്കിലും ജനിതക ഘടനയും കുടുംബചരിത്രവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യതാപം, വൈകാരികമായ വിഷമതകൾ, രാസവസ്തുക്കളുമായുള്ള സമ്പർക്കം ഇവയെല്ലാം ഈ അവസ്ഥയെ ഗുരുതരമാക്കും. 

ചികിത്സ

ഒരു വ്യക്തിയുടെ പ്രായം, എത്ര വേഗത്തിലാണ് രോഗം പടരുന്നത്, ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ശരിയായ ചികിത്സ തിരഞ്ഞെടുക്കേണ്ടതെന്ന് മയോക്ലിനിക്കിലെ വിദഗ്ധർ പറയുന്നു. 

ചർമത്തിന്റെ നിറവും ടോണും നിലനിർത്താൻ  പ്രകാശത്തെ അടിസ്ഥാനമാക്കിയ ചികിത്സ മുതൽ നിരവധി മാർഗങ്ങളുണ്ട്. പാണ്ട് വ്യാപിക്കുന്നത് സാവധാനത്തിലാക്കാനോ നിർത്താനോ അൾട്രാവയലറ്റ് ബി (UV) ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പിയും ഉണ്ട്. 

വെള്ളപ്പാടുകൾ മാറ്റാൻ ലൈറ്റ് തെറാപ്പിയോടൊപ്പം സസ്യങ്ങളിൽ നിന്നെടുക്കുന്ന സോറാലെൻ (psoralen) എന്ന വസ്തുവും ചേർത്തുള്ള ചികിത്സയും ഉണ്ട്.

Content Summary: Mamta Mohandas's Vitiligo disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA