ADVERTISEMENT

ലോകമാകെ, ആയിരത്തിൽ അഞ്ചു കുട്ടികൾക്ക് എന്ന തോതിൽ കണ്ടുവരുന്ന കേൾവിക്കുറവ്, മനുഷ്യരിൽ ഉണ്ടാകുന്ന ജന്മവൈകല്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാലും, പുറമേക്കു പ്രകടമല്ലാത്തതിനാലും പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്ന ഒരു വൈകല്യമാണ് കുട്ടികളിലുള്ള കേൾവിക്കുറവ് അഥവാ ബധിരത. കേൾവിക്കുറവ് കുട്ടികൾക്കു സ്വയം തിരിച്ചറിയാൻ കഴിയില്ല. തിരിച്ചറിയപ്പെടാനാകാതെ പോകുന്ന കുട്ടികളിലെ ഈ കേൾവിക്കുറവ് ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. കേൾവിശക്തി ഇല്ലാത്ത കുട്ടികൾ ഭാവിയിൽ സംസാരിക്കാനുള്ള കഴിവ് ഇല്ലാതെ മാറുകയും ചെയ്യും.

 

dr
‍‌ഡോ. ഷാനു പി. മൊയ്തീൻ

കേൾവിക്കുറവുള്ള കുട്ടികളുടെ സംസാരശൈലി, ആശയവിനിമയം, ഭാഷാപഠനം, ധാരണാശക്‌തി, മാനസിക-സാമൂഹിക വളർച്ച തുടങ്ങിയവയെല്ലാം സമപ്രായക്കാരായ മറ്റുകുട്ടികളേക്കാളും വളരെ പിന്നിലായിരിക്കും. ഇവർ പഠനത്തിൽ പിന്നോട്ടു പോവുകയും ക്ലാസ്സിലും സുഹൃത് വലയങ്ങളിലും മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യും. ക്ലാസ്സിൽ ശ്രദ്ധിക്കാത്തവനെന്നും പറഞ്ഞാൽ കേൾക്കാത്തവനെന്നും കൂടിയുള്ള പഴികൾ കേൾക്കേണ്ടി വരുന്നത് ഇവരെ ശാരീരികമായും മാനസികമായും തളർത്തും. ചെറിയ പ്രായത്തിലെ തിരിച്ചറിയുകയും കൃത്യമായ ചികിത്സയും പുനരധിവാസവും നൽകുകയും ചെയ്താൽ മറ്റുകുട്ടികളെ പോലെ തന്നെ മിടുക്കരാകുവാൻ ഇവർക്ക് കഴിയും.

 

1) എന്താണ് കുട്ടികളിലെ കേൾവിക്കുറവിന് കാരണം?

കുട്ടികളിലെ കേൾവിക്കുറവിനെ താഴെപ്പറയുന്ന വിധം മൂന്നായി തരം തിരിക്കാം

∙ ബാഹ്യ കർണത്തിന്റെയോ മധ്യ കർണത്തിന്റെയോ രോഗങ്ങളാൽ ഉണ്ടാകുന്ന കണ്ടക്റ്റീവ് ഡെഫ്‌നെസ്

∙ ആന്തരിക കർണത്തിന്റെയോ ഓഡിറ്ററി നേർവുകളുടെയോ (കർണനാഡി) രോഗാവസ്ഥ കൊണ്ടുണ്ടാകുന്ന സെന്സറി ന്യൂറൽ ഡെഫ്‌നെസ്

∙ ഇത് രണ്ടും ഇടകലർന്ന മിക്സഡ് ഡെഫ്‌നെസ് 

കേൾവിക്കുറവിന്റെ തീവ്രത അനുസരിച്ച് ഇവയെ മൈൽഡ്, മോഡറേറ്റ്, സിവിയർ, പ്രൊഫൗണ്ട് എന്ന് വീണ്ടും തരം തിരിക്കുന്നു.

നവജാതശിശുക്കളിലും കുഞ്ഞുകുട്ടികളിലും കൂടുതലായി കണ്ടുവരുന്നത് സെൻസറി ന്യൂറൽ ഡെഫ്‌നെസ് ആണ്. എന്നാൽ മുതിർന്ന കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നത് കണ്ടക്റ്റീവ് ഡെഫ്‌നെസ് ആണ്.

Content Summary: Hearing problem in children, World hearing day

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com