ഈ കാര്യങ്ങൾ ചെയ്യൂ, ഹൃദയാഘാതം വരാതെ രക്ഷപ്പെടാം; എന്താണ് പ്രിവന്റീവ് കാർഡിയോളജി?

Mail This Article
ലോകത്തു നടക്കുന്ന ഹൃദയാഘാതങ്ങളിൽ ഭൂരിഭാഗവും നമുക്കുതന്നെ തടയാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നിട്ടും മുൻകൂട്ടിയുള്ള ഹൃദയാഘാത പ്രതിരോധത്തിനു വൈദ്യശാസ്ത്രം വലിയ പ്രാധാന്യം നൽകുന്നില്ല. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഹൃദയാഘാതത്തെ, പ്രതിരോധ മാർഗങ്ങളിലൂടെ, ജീവിതശൈലിയിലെ മാറ്റത്തിലൂടെ തടയാനാകുമെന്നു പറയുന്നു ലോക പ്രശസ്ത പ്രിവന്റീവ് കാർഡിയോളജിസ്റ്റ് ഡോ. പ്രതീക്ഷ ഗാന്ധി. മുൻപ്, ഹൃദ്രോഗ ബാധിതരായി ഡോക്ടറെ തേടിയെത്തിയിരുന്നവർ ശരാശരി 60–70 വയസ്സുള്ളവരായിരുന്നു. എന്നാൽ ഇന്ന് യുവാക്കൾ ഉൾപ്പെടെ ഹൃദയസംബന്ധിയായ പ്രശ്നങ്ങളുമായി ഡോക്ടർമാർക്കു മുന്നിൽ ക്യൂ നിൽക്കുന്നു. ഹൃദയാഘാതമുണ്ടാകുമ്പോൾ 50% പേരും അതിനെ അതിജീവിക്കാൻ കഴിയാതെ മരിക്കുമെന്നതാണ് അവസ്ഥ. അതാണ് ഏറ്റവും വലിയ വെല്ലുവിളിയും. അതുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കാതെ തന്നെ അതിനെ പ്രതിരോധിക്കണമെന്നു ഡോ. പ്രതീക്ഷ ഗാന്ധി പറയുന്നത്. അതിന് ഒട്ടേറെ വഴികളുമുണ്ട്. ജീവിതശൈലിയിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയാൽ അത് സാധിക്കും. എങ്ങനെ നമുക്കു തന്നെ ഹൃദയാഘാതത്തെ തടയാനാകും. അതിനുള്ള വഴികളും ഹൃദയാരോഗ്യം സംബന്ധിച്ച നിർണായക വിവരങ്ങളും പങ്കുവയ്ക്കുകയാണ് ഡോ.പ്രതീക്ഷ. ഐപിസി ഹാർട്ട് കെയർ സെന്റർ സ്ഥാപകയും ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് പ്രിവന്റീവ് കാർഡിയോളജി (ജിഎഫ്എഫ്‌പിസി) സ്ഥാപകയും ഡയറക്ടറുമായ ഡോ. പ്രതീക്ഷ ഗാന്ധി ‘മനോരമ ഓൺലൈനു’മായി സംസാരിക്കുന്നു...