വെള്ളത്തിലെ ഈ അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ കാത്തിരിക്കുന്നത് മരണം

1001654112
Representative Image. Photo Credit: woratep/ Istockphoto
SHARE

സൈനസിൽ കഫക്കെട്ട് അകറ്റാൻ മൂക്കിലൂടെ ചിലർ വെള്ളം കയറ്റി വിടാറുണ്ട്. എന്നാൽ ഇങ്ങനെ കയറ്റി വിടുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ തലച്ചോറിൽ അണുബാധ വന്ന് മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന ഈ അണുബാധ മൂലം കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്ളോറിഡയിൽ ഒരാൾ മരണപ്പെട്ടതായി ഫോക്സ് 4 ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 

നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണമായത്. മലിനമാക്കപ്പെട്ട വെള്ളം മൂക്കിലൂടെ തലച്ചോറിൽ എത്തിയതാണ് അണുബാധയ്ക്കും തുടർന്നുണ്ടായ മരണത്തിനും കാരണമായതെന്ന് ഫ്ളോറിഡ ആരോഗ്യ വകുപ്പ് പറയുന്നു. പൈപ്പ് വെള്ളം കുടിക്കുന്നതു വഴി ഈ അണുബാധ ഉണ്ടാകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. 

പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിന് ഫലപ്രദമായ ചികിത്സകൾ ഒന്നും ലഭ്യമല്ല. നെഗ്ളേറിയ ഫൗലെരി അരുവികൾ, നദികൾ, ചൂടു നീരുറവകൾ പോലുള്ള ഇടങ്ങളിൽ കാണപ്പെടുന്നതായി യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൂണ്ടിക്കാണിക്കുന്നു. കുളങ്ങളുടെയും നദികളുടെയും മറ്റും അടിത്തട്ടിലും ഇവ ജീവിക്കുന്നു. 

വെള്ളത്തിൽ നീന്തിയ ശേഷം തലവേദന, പനി, മനംമറിച്ചിൽ, ഛർദി, കഴുത്തുവേദന, ചുഴലി, ബാലൻസ് ഇല്ലായ്മ, മതിഭ്രമം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടതായി സിഡിസി കണക്കുകൾ വ്യക്തമാക്കുന്നു.

Content Summary: brain-eating infection from rinsing sinuses with tap water

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS