ADVERTISEMENT

അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്. 28കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ മൂന്നുതവണയുണ്ടായ ഗര്‍ഭച്ഛിദ്രത്തിനു ശേഷമാണ് നാലാമത്തെ ഗർഭവവുമായി യുവതി ആശുപത്രിയിൽ എത്തുന്നത്. 

 

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്  ഹൃദയത്തകരാറുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഗർഭം തുടരാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചത്. വളരെ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയ്ക്ക് യുവതിയും കുടുംബവും അനുമതി നല്‍കി.

‘കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ചില ഗുരുതരമായ ഹൃദ്രോഗങ്ങൾ കണ്ടെത്താനാകും. ഗർഭപാത്രത്തിനുള്ളിൽതന്നെ ഇതു ചികിത്സിക്കുന്നത്  ജനനത്തിനു ശേഷം സാധാരണ വളർച്ചയിലേക്ക് കുഞ്ഞിനെ നയിക്കുമെന്ന്’ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സംഘം പറഞ്ഞു.

എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആൻഡ് കാര്‍ഡിയാക് അനസ്തീസിയ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Summary: Delhi AIIMS Doctors Perform Risky Heart Surgery On Baby Inside Womb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com