ADVERTISEMENT

കാന്‍സർ ചികിത്സാകാലത്ത് ഇന്നസന്റിന്റെ നിലപാടുകളും സമീപനങ്ങളും പറഞ്ഞ് ഡോക്ടർ വി. പി ഗംഗാധരൻ. ഡോക്ടറെ 100ശതമാനം വിശ്വസിച്ചാണ് ഇന്നസന്റ് ചികിത്സ നടത്തിയത്. അത് രോഗികൾ അനുവർത്തിക്കേണ്ട ഒന്നാംപാഠമാണ്. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ചികിത്സാകാലത്ത് പലയിടത്തു നിന്നും പല ഉപദേശങ്ങളും തനിക്ക് കിട്ടിയെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. ‘ചിലർ പറയും മുള്ളാത്ത കഴിക്കാൻ, മറ്റു ചിലർ പറയും ഒറ്റമൂലി പരീക്ഷിക്കാൻ, എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കും, ആ മുള്ളാത്തയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലക്കൽ കിടപ്പുണ്ട്’. ഇതായിരുന്നു ഇന്നസന്റിന്റെ നിലപാടെന്നും ഡോക്ടർ പറയുന്നു. അദ്ദേഹത്തിന്റെ ധാരണകൾ സങ്കൽപ്പിക്കാവുന്നതിനും അപ്പുറത്താണ്. അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി മാത്രമല്ല ആ ധാരണയും മാതൃകയാക്കേണ്ടതാണെന്നും ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടെ ഡോക്ടർ വ്യക്തമാക്കി.

 

ഇന്നസന്റ് വെറുമൊരു എട്ടാംക്ലാസുകാരനല്ല, പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്, അതൊന്നും ഇന്നസന്റ് ചെയ്തില്ല, ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല, ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറാണ്, എപ്പോൾ വേണമെങ്കിലും ഇന്നസന്റിനു യുഎസിനു പോകാൻ സാഹചര്യമുണ്ടായിരുന്നെന്നും ഡോക്ടർ ഓർമിച്ചു. 

 

ഇന്നസന്റിന്റെ മരണവാർത്ത വന്ന ശേഷം പലരും വിളിച്ചു, എല്ലാവർക്കും അറിയേണ്ടത് കാൻസർ മൂലമാണോ മരിച്ചത് എന്നായിരുന്നു, കാൻസർ കാരണമല്ല ഇന്നസന്റിന്റെ മരണമെന്നും ഡോക്ടർ പറയുന്നു. 

Content Summary: Dr. Gangadharan about Innocent's Cancer treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com