കിടപ്പുരോഗികൾക്ക് ആ‘ശ്വാസവു’മായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക് ‪99619 00522‬ നമ്പറിൽ ബന്ധപ്പെടാം.
share-and-care-mammootty-image-one
SHARE

കൊച്ചി ∙ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നു നൈട്രജനെ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.

share-and-care-mammootty-image-three

ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന‌ു നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് നൽകുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ ആൻ‍ഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, ഡോ.വി.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ആശ്വാസം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ‪99619 00522‬ നമ്പറിൽ ബന്ധപ്പെടാം.

share-and-care-mammootty-image-two

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA