ADVERTISEMENT

തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന ഈ അര്‍ബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ മുഴകളെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് സര്‍ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകര്‍. തലച്ചോറിലെ മുഴ നേരത്തെ കണ്ടെത്താനും രോഗികളുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കാനും ഈ പരിശോധന സഹായിക്കും. 

ഗ്ലിയോമ രോഗികളുടെ ശരാശരി ജീവിത ദൈര്‍ഘ്യം ആറ് മുതല്‍ 15 മാസമാണ്. നാളിതു വരെ ഇത് നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധികളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ഗാലക്ടിന്‍-3 എന്ന ബൈന്‍ഡിങ് പ്രോട്ടീനിന്റെ സാന്നിധ്യം രക്തത്തില്‍ തിരിച്ചറിയുക വഴി ഗ്ലിയോമ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ ട്യൂമര്‍ വളര്‍ച്ചയുടെ തീവ്രതയും ഈ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. 

തലച്ചോറില്‍ അര്‍ബുദമുഴകളുള്ള ഗ്രേഡ് 1, 2, 3 രോഗികളിലാണ് ഗവേഷണം നടത്തിയത്. 2017ല്‍ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി രോഗികളുടെ പ്ലാസ്മയില്‍ നിന്ന് പ്രോട്ടീനുകള്‍ വേര്‍തിരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. 

Content Summary: How blood test can help detect brain tumour early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com