ചെറുപ്പക്കാരിലെ കൊളോറെക്ടല്‍ അര്‍ബുദത്തിന് പിന്നില്‍ ഫംഗസ് ബാധയോ?

colorectal cancer
Photo credit : aslysun / Shutterstock.com
SHARE

കുടലിനെയും റെക്ടത്തെയും ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ കാന്‍സര്‍. ഈ അര്‍ബുദം ബാധിച്ച രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 65 ശതമാനമാണ്. 50 വയസ്സിന് താഴെയുള്ളവരില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഉയരുന്നതിനുള്ള കാരണം നഖത്തിന്‍റെയും ചര്‍മത്തിന്‍റെയും അണുബാധയ്ക്ക് കാരണമാകുന്ന ഫംഗല്‍ ബാധയാകാമെന്ന പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. അര്‍ബുദ രോഗികളുടെ കുടലുകളിലെ സൂക്ഷ്മജീവികളിലുണ്ടാകുന്ന മാറ്റങ്ങള്‍ ട്രാക്ക് ചെയ്യവേയാണ് ഈ നിരീക്ഷണം ഗവേഷകര്‍ നടത്തിയത്. 

40 നു താഴെയും 65 വയസ്സിന് മുകളിലുമുള്ള കൊളോറെക്ടല്‍ രോഗികളുടെ അര്‍ബുദ മുഴകളില്‍ നിന്നുള്ള മൈക്രോബിയല്‍ ഡിഎന്‍എ സാംപിളുകളാണ് ഗവേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചത്. ഇതില്‍ 45 വയസ്സിന് താഴെയുള്ള രോഗികളുടെ അര്‍ബുദ മുഴകളില്‍ ക്ലാഡോസ്പോറിയം എസ്പി എന്ന ഫംഗസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചര്‍മത്തിലും നഖത്തിലുമെല്ലാം അണുബാധയുണ്ടാക്കുന്ന ഈ ഫംഗസ് അപൂര്‍വമായിട്ടാണ് കുടലുകളില്‍ കാണപ്പെടുന്നത്. ഫംഗസ് കോശങ്ങളുടെ ഡിഎന്‍എ യെ നശിപ്പിച്ചാണ് കൊളോറെക്ടല്‍ അര്‍ബുദത്തിലേക്ക് നയിക്കുന്നതെന്നാണ് ഗവേഷകരുടെ അനുമാനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

മലത്തില്‍ രക്തം, വയറ്റില്‍ നിന്ന് പോകുന്നതില്‍ തുടര്‍ച്ചയായി വ്യത്യാസങ്ങള്‍, വയര്‍ വേദന, വയര്‍ കമ്പിച്ച് വീര്‍ക്കല്‍, വിശീദകരിക്കാനാകാത്ത ഭാരനഷ്ടം, ഛര്‍ദ്ദി, ക്ഷീണം, ശ്വാസം മുട്ടല്‍ എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളാണ്. ഫംഗസിന് പുറമേ പുകയില ഉപയോഗം, ഇ-സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകവലി ശീലം, മദ്യപാനം, അമിതമായി കൊഴുപ്പും കാലറിയുമുള്ള ഭക്ഷണത്തിന്‍റെ ഉപയോഗം, അമിതവണ്ണം, സംസ്കരിച്ച മാംസത്തിന്‍റെയും റെഡ് മീറ്റിന്‍റെയും ഉപയോഗം എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Content Summary: Study finds possible cause for spike in colorectal cancer cases in patients under 50

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS