അന്‍പതിലധികം അര്‍ബുദങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയുന്ന രക്തപരിശോധന; പരീക്ഷണം വിജയം

blood test
Photo Credit: Jovanmandic/ Istockphoto
SHARE

അന്‍പതിധികം അര്‍ബുദങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഗല്ലേരി ടെസ്റ്റ് എന്ന രക്തപരിശോധന യുകെയില്‍ വിജയകരമായി പരീക്ഷിച്ചു. നാഷനല്‍ ഹെല്‍ത്ത് സര്‍വീസും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നാണ് പരീക്ഷണ പഠനം നടത്തിയത്. 85 ശതമാനം കേസുകളിലും അര്‍ബുദത്തിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്താനും ഈ പരിശോധനയ്ക്ക് സാധിച്ചു. നേരത്തെയുള്ള അര്‍ബുദ നിര്‍ണയത്തിലേക്കും ചികിത്സയിലേക്കും നയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.  

സിംപ്ലിഫൈ എന്ന് പേരിട്ട പഠനത്തില്‍ 18 വയസ്സിന് മുകളിലുള്ള 6238 രോഗികളാണ് ഉള്‍പ്പെട്ടിരുന്നത്. അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ സംശയിക്കപ്പെട്ട് ഇമേജിങ്, എന്‍ഡോസ്കോപ്പി പോലുള്ള പരിശോധനകള്‍ നിര്‍ദ്ദേശിക്കപ്പെട്ടവാരായിരുന്നു ഈ രോഗികള്‍. ഇവരില്‍ മൂന്നില്‍ രണ്ടു പേരുടെയും അര്‍ബുദം കൃത്യമായി നിര്‍ണയിക്കാന്‍ ഗല്ലേരി ടെസ്റ്റിന് സാധിച്ചു. 

രോഗികള്‍ നല്‍കിയ രക്തസാംപിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചാണ് പരിശോധന നടത്തിയത്. അര്‍ബുദങ്ങളെ ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താനും ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനും സഹായിക്കുന്നതാണ് പുതിയ പരിശോധനയെന്ന് നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഫോര്‍ കാന്‍സര്‍ പീറ്റര്‍ ജോണ്‍സണ്‍ പറയുന്നു. 

യുഎസ് ഹെല്‍ത്ത് കെയര്‍ കമ്പനിയായ ഗ്രേയ്ലാണ് ഗല്ലേരി രക്ത പരിശോധന വികസിപ്പിച്ചത്. എന്‍എച്ച്എസ് ഇംഗ്ലണ്ട്, എച്ച്എസ് വെയ്ല്‍സ്, നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റിസര്‍ച്ച്, എന്‍ഐഎച്ച്ആര്‍ ഓക്സ്ഫഡ് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് രക്തപരിശോധന വികസിപ്പിച്ചത്. ഗ്രേയ്ല്‍ നേരത്തെ നടത്തിയ പാത്ത്ഫൈന്‍ഡര്‍ പഠനങ്ങളെ സ്ഥിരീകരിക്കുന്നതാണ് സിംപ്ലിഫൈ പഠന ഡേറ്റ. അടുത്ത ആഴ്ച നടക്കുന്ന അമേരിക്കന്‍ സൊസൈറ്റ് ഓഫ് ഓങ്കോളജി കോണ്‍ഫറന്‍സില്‍ പഠനഫലങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.

Content Summary: Blood test that can detect more than 50 types of cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS