ADVERTISEMENT

ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചെവി പ്രത്യേകപരിഗണന കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട അവയവമാണ്. ചെവിയിൽ കുറച്ചുകാലം കൂടുമ്പോൾ മെഴുകു പോലുള്ള ഒരു വസ്തു രൂപപ്പെടും. ഈ വാക്സ് നീക്കം ചെയ്യാൻ കോട്ടൺബഡ്സ് ഉപയോഗിക്കും മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. 

 

ചെവിയിലെ ഈ മെഴുക് (cerumen) നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അപകടകരവും അണുബാധ ഉണ്ടാക്കുന്നതും ആണെന്ന് ഡോക്ടര്‍മാർ ഉപദേശിക്കുന്നു. ഗുണത്തേക്കാളേറെ കോട്ടൺ ബഡ്സുകൾ ദോഷമാണ് ചെയ്യുക. ഇടയ്ക്കിടെ കോട്ടണ്‍ ബഡ് ഉപയോഗിക്കുമ്പോൾ െമഴുകിനെ കർണപുട (eardrum) ത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. കർപുടം പൊട്ടാൻ ഇതിടയാക്കും. മാത്രമല്ല ഇയർവാക്സിനെ ബഡ് ചെവിക്കുള്ളിലേക്ക് തള്ളുന്നത് തടസ്സം (block) ഉണ്ടാകുകയും ഇത് കട്ടിയായി സ്ഥിരമായ േകൾവിനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 

മെഴുക് കർണപടത്തെ തുളയ്ക്കുകയും കടുത്ത വേദനയ്ക്കും അണുബാധയ്ക്കും കാരണമാകുകയും ചെയ്യും. വളരെ നേർത്ത, സെൻസിറ്റീവായ ഇടങ്ങളിൽ ബഡ് ഉരയ്ക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്. 

 

ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങൾ

∙ചെവി വേദന

∙ചെവിയില്‍ മുഴക്കം

∙കേൾവിക്കുറവ്

∙ചെവിയിൽനിന്ന് ദുര്‍ഗന്ധം

∙ഇടയ്ക്കിടെയുള്ള തലചുറ്റൽ

∙കടുത്ത ചുമ  

 

ഇയർ വാക്സ് ചെവികൾക്കാവശ്യം

ചെവിയിലെ മെഴുക് രൂപത്തിലുള്ള വസ്തു അഥവാ ഇയർ വാക്സ് ചെവികൾക്ക് വളരെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ്. പൊടി, ബാക്ടീരിയ, മറ്റ് രോഗാണുക്കൾ, ചെറിയ വസ്തുക്കൾ ഇവയെല്ലാം ചെവിക്കുള്ളിലാകാതെ തടയുന്നത് ഈ മെഴുകാണ്. കുളിക്കുമ്പോഴും നീന്തുമ്പോഴും മറ്റും ഇയർ കനാലിന്റെ നേർത്ത ചർമത്തെ സംരക്ഷിക്കുന്നതും ഇയർവാക്സ് ആണ്. അതുകൊണ്ടുതന്നെ ഇയർവാക്സ് നീക്കം ചെയ്യേണ്ടതില്ല. ചില േകസുകളിൽ ചെവിതന്നെ സ്വാഭാവികമായി അതിനെ കൈകാര്യം ചെയ്യും.

ഇയർവാക്സ് ആരോഗ്യം ഇല്ലായ്മയുടെ ലക്ഷണമായി കാണേണ്ടതില്ലെന്ന് ഹാർവഡ് ഹെൽത്ത് പബ്ലിഷിങ് പറയുന്നു. 

 

∙ഇയർ വാക്സ് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസർ ആയി പ്രവർത്തിക്കുന്നു. ചെവിക്കുള്ളിലെ ചർമം വരണ്ടതാകാതെ ഇത് തടയുന്നു. 

∙ഇയർ കനാലിനുള്ളിലേക്ക് അഴുക്ക് എത്താതെ തടയുന്നു. 

∙മൃതചർമകോശങ്ങളെ വലിച്ചെടുക്കുന്നു.

 

കോട്ടൺ ബഡുകൾ ഉപയോഗിക്കാതെ എങ്ങനെ ചെവി വൃത്തിയായി സൂക്ഷിക്കാം?

ചെവി വൃത്തിയായി സൂക്ഷിക്കാൻ ചില മാർഗങ്ങളുണ്ട്.

നനഞ്ഞ തുണി 

കോട്ടൺ ബഡ്ഡുകൾ വാക്സിനെ ചെവിക്കുള്ളിലേക്ക് തള്ളും എന്നതിനാൽ ചെവിക്കു പുറത്തു മാത്രം കോട്ടൺ ബഡുകൾ ഉപയോഗിക്കുകയോ അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചെവിയുടെ പുറംഭാഗം തുടച്ചു വൃത്തിയാക്കുകയും ചെയ്യാം. 

 

ക്ലീനിങ്ങ് ഡ്രോപ്സ്

വാക്സിനെ മൃദുവാക്കാൻ സഹായിക്കുന്ന ക്ലീനിങ് ഡ്രോപ്സ് ലഭ്യമാണ്. 

 

ബൾബ് സിറിഞ്ച്

ഒരു സിറിഞ്ച് ഉപയോഗിച്ച് ചെവി നനയ്ക്കാം. വെള്ളമോ ഉപ്പുവെള്ളമോ ഉപയോഗിച്ച് ഇയർ കനാൽ വൃത്തിയാക്കാം. ഇത്തരത്തിൽ ചെവി വൃത്തിയാക്കുന്നതിന് വൈദ്യനിർദേശം തേടാവുന്നതാണ്.

Content Summary: Ear Buds use; Do's and don'ts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com