ADVERTISEMENT

വൃക്കയ്ക്കും ശ്വാസകോശത്തിനും കാൻസറാണെന്ന് കണ്ടെത്തിയപ്പോൾ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഒരു പദ്ധതി തയാറാക്കിയിരുന്നു. ബോണസായി കിട്ടുന്ന ജീവിതമല്ലേ. അത് സന്തോഷത്തോടെ, ധൈര്യത്തോടെ ജീവിക്കണമെന്ന് നിശ്ചയിച്ചു. ഏതായാലും ആ പ്ലാനിലേക്ക് പോകേണ്ടി വന്നില്ല. വൃക്ക നീക്കം ചെയ്തു. അതിലെ കാൻസർ കോശത്തിൽ ക്ഷയബാധയുണ്ടായെന്നും കണ്ടെത്തി. 

ചരിത്രത്തിൽത്തന്നെ ഇതാദ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സയ്ക്കായി വാരിയെല്ലിന്റെ ഒരു ചെറിയ ഭാഗവും നീക്കിയിരുന്നു. ശ്വാസകോശത്തിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയെങ്കിലും ഹൃദയത്തിൽ മിടിപ്പുണ്ടാക്കുന്നതിന് സമാന്തരമായി മറ്റൊരു മിടിപ്പുകേന്ദ്രം ഉണ്ടെന്ന് കണ്ടെത്തി. അത് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ വഴി മാറ്റി. -സങ്കീർണമായ ശസ്ത്രക്രിയകൾ കഴിഞ്ഞു ജീവിതത്തിലേക്ക് തിരികെ വന്ന കഥ ലാഘവത്തോടെ, ചെറുചിരിയോടെ ഡോ.ടി.എസ്.സഖറിയാസ് (71) പറയുന്നു. ഐഎംഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് ശിശുരോഗ ചികിത്സാ വിദഗ്ധനായ അദ്ദേഹം. 

 രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റും സുഹൃത്തുമായ ഡോ.സണ്ണി പി.ഓരത്തേലായിരുന്നു ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തത്. ഡോ.സഞ്ജയ് ഭട്ടിന്റെ നേതൃത്വത്തിലാണ് വൃക്ക നീക്കിയത്. 

 ഇപ്പോൾ ദിനവും രാവിലെ 5.30ന് ഉണർന്ന് ചില്ലറ വ്യായാമവും ചെടിപരിപാലനവും നടത്തിയാണ് ദിവസത്തിന്റെ തുടക്കം.  ഐഎംഎ, റോട്ടറി ക്ലബ് പ്രവർത്തനങ്ങളുമായി രാത്രി വൈകുവോളം സജീവമായിരിക്കുന്നതാണ് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

(കറുകച്ചാൽ എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ആണ് ഡോ.ടി.എസ്. സഖറിയാസ്)

Content Summary: National Doctors' Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com