പൂര്‍ണമായും പരാലിസിസ് അവസ്ഥയില്‍; മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതമാണ് തന്റെ കാര്യത്തില്‍ നടന്നതെന്ന് ബാല
Mail This Article
തന്റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നതായി നടൻ ബാല. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന താരം, തന്റെ രോഗകാലത്തെക്കുറിച്ച് ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
പൂര്‍ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ഇട്ടു. എന്റെ കാർ വരെ അടിച്ചു കൊണ്ടു പോകാൻ അവർ ശ്രമം നടത്തിയെന്നും ബാല പറയുന്നു.
അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ഇത് പുതിയ ജീവിതമല്ലെ എന്നാണ് മടങ്ങിവരവിനു ശേഷം പലരും ചോദിച്ചത്. അങ്ങനെയല്ല, എല്ലാം പഴയതു തന്നെയാണ്. ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയത്. മരണത്തില്‍ നിന്നു തിരിച്ചുവന്ന ഒരാള്‍ക്ക് മാത്രമേ അത് മനസ്സിലാകൂ. അസുഖത്തെക്കുറിച്ചുള്ള പഴയകാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാല.
Content Summary: Actor Bala about his health