ADVERTISEMENT

തിരുവനന്തപുരം ∙ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. എം.ജി.എം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ചെയർമാനായുള്ള സംരംഭമാണ് എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് വളരെയേറെ പ്രയോജനകരമായി തീരുകയും ചെയ്യുന്നുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരുന്ന കിടപ്പു രോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആശ്വാസം. തിരുവനന്തപുരം ജില്ലയിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരായവർക്കാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ  നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് ആശ്വാസം. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്നു. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ  ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  മാനേജർ ആർ. സുനിൽ കുമാർ , ആശ്വാസം പദ്ധതി-  തിരുവനന്തപുരം കോഡിനേറ്റർ നിധിൻ ചിറത്തിലാട്ട്, വെട്ടിനാട്  എംജിഎം ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പൽ പത്മിനി മഹേഷ്, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരികളായ ബി.ഭാസ്കർ, അശോകൻ സദാശിവം, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു.

 

Content Summary : Mammootty Care and Share Ashwasam Project Inauguration at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com