ADVERTISEMENT

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. യുഎസിൽ 100 ൽ 70 പേർക്കും അമിതഭാരമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അവരിൽ പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്. നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനം നടത്തിയ ഗവേഷകർ നിരത്തുന്നുണ്ട്. 

 

ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണത്രേ നഗ്നരായി ഉറങ്ങുക എന്നത്. അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. 

ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്നവർക്കാണ് ശരീരഭാരം കൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാൽ, ശരീരത്തിൽ സമ്മർദം മൂലം ഉണ്ടാകുന്ന കോർട്ടിസോള്‍ എന്ന ഹോർമോണിന്റെ അളവ് കുറയും. നഗ്നരായോ വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോർമോൺ നിലയെ ബാലൻസ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. 

 

അതേസമയം, ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും ആരോഗ്യ വിദഗ്ധരുടെ കൃത്യമായ മാർഗനിർ‌ദേശങ്ങളനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

 

ശരീരഭാരം കുറയ്ക്കാനുള്ള മറ്റ് മാർഗങ്ങൾ

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ഭക്ഷണവും വ്യായാമവും ഉൾപ്പെടെ ജീവിതശൈലീ ഘടകങ്ങൾ മെച്ചപ്പെടുത്തിയാൽ മതി, അവ ഇതാണ്.

 

∙പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

∙പകൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. 

∙അതാതു സീസണിൽ ലഭ്യമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. 

∙മദ്യത്തെയും മറ്റു ലഹരിവസ്തുക്കളെയും അകറ്റി നിർത്തുക.

∙ധാരാളം വെള്ളം കുടിക്കുക.

∙പതിവായി വ്യായാമം ചെയ്യുക.

Content Summary: The Science Behind Sleeping Naked for Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com