ADVERTISEMENT

പുരുഷന്മാരിൽ സാധാരണ ഉണ്ടാകുന്ന രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകുന്നത്. സാവധാനത്തിൽ വളരുന്നതിനാൽ തന്നെ മിക്കവരും പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ തേടാറില്ല. രാത്രിയിൽ പലതവണ മൂത്രശങ്ക തോന്നുന്നത് പ്രോസ്റ്റേറ്റിന്റെ പ്രശ്നമാകാം. എന്നാൽ അഞ്ചിൽ ഒരാൾ വീതമേ ഇത് മനസ്സിലാക്കുന്നുള്ളൂ. 

 

ലണ്ടനിലെ കിങ് എഡ്വാർഡ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ 29 ശതമാനം പേരും പ്രായമായതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതുന്നവരാണെന്നു കണ്ടു. ബാക്കിയുള്ളവരിൽ 43 ശതമാനം പേരും ഡോക്ടറെ കാണുകയുമില്ല. 

 

ഹാർവഡ് ടിഎച്ച് ചാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ ഒരു പഠനമനുസരിച്ച് മാസത്തിൽ 20 തവണയിലധികം സ്ഖലനം സംഭവിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നു കണ്ടു. 20 കളിലും 40 കളിലും പ്രായമുള്ള പുരുഷന്മാരിൽ ആണ് രോഗസാധ്യത കുറയുന്നത്. പ്രോസ്റ്റേറ്റിൽ നിന്നു കാൻസറിനു കാരണമാകുന്ന വസ്തുക്കൾ നീക്കം ചെയ്യപ്പെടുന്നതു മൂലമാകാം തുടർച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് കാൻസറിൽ നിന്ന് സംരക്ഷണമേകുന്നത്.

 

പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

സ്കിൻ കാൻസർ കഴിഞ്ഞാൽ പുരുഷന്മാരെ ബാധിക്കുന്ന രണ്ടാമത്തെ കാൻസർ ആണ് പ്രോസ്റ്റേറ്റ് കാൻസർ. അമേരിക്കയിലെ പുരുഷന്മാരിൽ ഏഴിൽ ഒരാൾ വീതം പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരാണ്. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ്. 

 

∙അൻപതു വയസ്സു കഴിഞ്ഞ പുരുഷൻമാർ

∙ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വളരെ സാധാരണമാണ്

∙അടുത്ത ബന്ധുക്കൾക്കാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സർ ബാധിച്ച ചരിത്രമുണ്ടെങ്കിൽ രോഗസാധ്യത കൂടും

∙പൊണ്ണത്തടി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടും

∙മൃഗക്കൊഴുപ്പ്, പാലുൽപന്നങ്ങളിലെ കൊഴുപ്പ് എന്നിവയും നാരുകൾ കുറഞ്ഞുതുമായ ഭക്ഷണം, കുറഞ്ഞ അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും രോഗസാധ്യത കൂട്ടും. 

ണ്. 

∙ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാം.

Content Summary: Prostate Cancer Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com