ADVERTISEMENT

വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ (Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന അവസ്ഥയാണിത്. 

പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം:
∙ ഉത്കണ്ഠ, പ്രോസ്റ്റേറ്റ് പ്രശ്നം, ശ്വാസകോശരോഗം, അലർജി, രക്തസമ്മർദം, പാർക്കിൻസൺസ് തുടങ്ങിയവയ്ക്കുള്ള ചില മരുന്നുകളുടെ പാർശ്വഫലമായി.
∙ കീമോതെറപ്പി ചെയ്യുന്നവരിൽ.
∙ വെള്ളം കുടിക്കുന്നതു കുറയുമ്പോൾ നിർജലീകരണം വഴി.
∙ വായിലൂടെ ശ്വസിക്കുന്ന പ്രവണതയുള്ളവരിൽ.
∙പ്രമേഹ രോഗികളിലും അൽസ്ഹൈമേഴ്സ് ബാധിതരിലും. 

പരിഹാരങ്ങൾ
∙ പാർശ്വഫലമുള്ള മരുന്നുകൾക്ക് പകരം മരുന്നുകൾ കഴിക്കാനാകുമോയെന്ന് ഡോക്ടറുമായി ചർച്ച ചെയ്യുക.
∙ നാവിനടിയിലിട്ട് അലിയിക്കുന്ന മരുന്നുകൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുക.
∙ ധാരാളം വെള്ളം കുടിക്കുക.
∙ രോഗം തീവ്രമായാൽ ഉമിനീർ ഉൽപാദനം കൂട്ടാനുള്ള മരുന്നുകൾ ഉപയോഗിക്കാം.
∙ കൃത്രിമ ഉമിനീർ ഉണ്ടാകാൻ ചില വായ്ശുചീകരണ ലായനികൾ ലഭ്യമാണ്.
∙ പാശ്ചാത്യരാജ്യങ്ങളിൽ ഹൃദയപ്രവർത്തനത്തിനുള്ള പേസ്മേക്കർ പോലെ കൃത്രിമ ഉമിനീർ ഉൽപാദിപ്പിക്കാനുള്ള സലൈവറി പേസ്മേക്കർ ലഭ്യമാണ്.
∙ മധുരമടങ്ങാത്ത ബബിൾഗം ചവയ്ക്കുന്നതും സഹായകരമാണ്.
∙ നാരടങ്ങിയ പഴവർഗങ്ങൾ ഇടനേരം ഭക്ഷണമായി ഉൾപ്പെടുത്താം. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. മണികണ്ഠൻ ജി.ആർ, കൺസൽറ്റന്റ് പെരിയോഡ‍ോന്റിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം

പ്രമേഹം കിഡ്നിയെ എങ്ങനെയെല്ലാം ബാധിക്കാം? – വിഡിയോ കാണാം

Content Summary : What causes dry mouth in elderly? -  Dr. G. R. Manikandan Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com