കേശവദേവ് ട്രസ്റ്റ് പ്രമേഹ ബോധവൽക്കരണ പരിപാടി മൂന്നാം ഘട്ടത്തിലേക്ക്

Mail This Article
പി. കേശവദേവ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കും ടൈപ്പ് 1 പ്രമേഹ ബാധിതർക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും നൽകിവരുന്ന ബോധവൽക്കരണ പരിപാടി DREAMS– Diabetes Resources Education & Awareness Advocacy Mentorship and Support (സ്വപ്നങ്ങൾ) മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതർക്കും അവരുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലുമുള്ള ആളുകൾക്കും വേണ്ട രീതിയിലുള്ള വിദ്യാഭ്യാസവും ബോധവത്കരണവും ഉറപ്പു വരുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മോഹൻലാൽ നിർവഹിച്ചു. ടൈപ്പ് 1 കുട്ടികൾക്ക് ഡ്രീംസ് സ്മാർട്ട് കിറ്റ് അദ്ദേഹം സമ്മാനിച്ചു. ഡ്രീംസിന്റെ ഉപപദ്ധതിയായ ഡ്രീംസ് ടൈപ്പ് വൺ റജിസ്ട്രി മന്ത്രി വി ശിവൻകുട്ടിയും ഡ്രീംസ് ഡയബെറ്റിസ് അക്കാദമി മന്ത്രി ആർ. ബിന്ദുവും ഉദ്ഘാടനം ചെയ്തു.
ഡയബറ്റിസ് ചികിത്സാവിദഗ്ധരായ ഡോ. ശശാങ്ക് ആർ ജോഷി, ഡോ. ബൻഷി സാബു, JDRF അന്തർദേശീയ പ്രതിനിധി പ്രിയങ്ക റായ്. ഷാന വിജീഷ്, അബ്ദുൽ ജലീൽ, ഡോ.ജ്യാതിദേവ് കേശവദേവ്, ട്രസ്റ്റ് സെക്രട്ടറി സുനിത ജ്യോതിദേവ് എന്നിവർ സംസാരിച്ചു.
Content Summary: Type 1 Diabetes DREAMS Project inauguration