ADVERTISEMENT

ഓഫിസിലെത്തിയാല്‍ പണിയൊഴിഞ്ഞിട്ടു നേരമില്ല. തുടർച്ചയായ അധ്വാനവും ജോലി സമ്മർദവും. എന്നാല്‍ ഈ കഷ്ടപ്പാടിന്‌ അനുസരിച്ച്‌ ശമ്പളമോ ആനുകൂല്യങ്ങളോ അഭിനന്ദനങ്ങളോ ലഭിക്കുന്നുണ്ടോ? അതുമില്ല. ഇത്തരത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. ഇത്തരം തൊഴില്‍ സാഹചര്യം പുരുഷന്മാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന്‌ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ക്യുബെക്‌ യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച്‌ സെന്ററാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. വൈറ്റ്‌ കോളര്‍ ജോലി ചെയ്യുന്ന, ശരാശരി 45 വയസ്സ്‌ പ്രായമുള്ള 6500 ജീവനക്കാരില്‍ 2000 നും 2018 നും ഇടയിലാണ്‌ പഠനം നടത്തിയത്‌.

Read Also : നിസാരമല്ല നാരങ്ങയുടെ അസിഡിക്‌ സ്വഭാവം; ഒപ്പം കഴിക്കരുത് അഞ്ച്‌ ഭക്ഷണങ്ങള്‍


ഗവേഷണഫലം 'സര്‍ക്കുലേഷന്‍:  കാര്‍ഡിയോവാസ്‌കുലര്‍ ക്വാളിറ്റി ആന്‍ഡ്‌ ഔട്ട്‌കംസ്‌' ജേണലില്‍ പ്രസിദ്ധീകരിച്ചു. ജോലി സമ്മർദം (Job Stress) ജോലിസ്ഥലത്തെ പരിശ്രമവും പ്രതിഫലവും തമ്മിലുള്ള അസന്തുലിതാവസ്ഥയുമുള്ള പുരുഷന്മാര്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത ഇരട്ടിയാണെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതില്‍ ഏതെങ്കിലും ഒന്ന്‌ മാത്രമുള്ള പുരുഷന്മാര്‍ക്കും ഹൃദ്രോഗ (Heart Disease) സാധ്യത 49 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ത്തു. ചെയ്യുന്ന ജോലിക്ക്‌ അനുസരിച്ചുള്ള ശമ്പളമോ ആനുകൂല്യങ്ങളോ സ്ഥാനക്കയറ്റമോ അഭിനന്ദനമോ ഇല്ലാത്ത അവസ്ഥയാണ്‌ പരിശ്രമവും പ്രതിഫലവും തമ്മിലുള്ള അസന്തുലിതാവസ്ഥയെന്ന്‌ ഗവേഷകര്‍ വിശദീകരിക്കുന്നു. സ്‌ത്രീകളില്‍ ജോലി സമ്മർദവും പ്രതിഫലവും ഹൃദ്രോഗവും തമ്മില്‍ നേരിട്ടൊരു ബന്ധം കണ്ടെത്താന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചില്ല.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം - വിഡിയോ

Content Summary : Work stress doubles heart disease risk in men 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com