ADVERTISEMENT

ആല്‍ഫ-സിനുക്ലെയ്‌ന്‍ എന്ന പേരിലുള്ള അപകടകാരിയായ പ്രോട്ടീന്റെ സ്രോതസ്സ്‌ അപ്പെന്‍ഡിക്‌സ്‌ ആണെന്നാണ്‌ ഈ പഠനം പറയുന്നത്‌. ഈ പ്രോട്ടീന്‍ അപ്പന്‍ഡിക്‌സില്‍ നിന്ന്‌ കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലേക്ക്‌ നീങ്ങി പാര്‍ക്കിന്‍സണ്‍സ്‌ ഉള്‍പ്പെടെയുള്ള മേധാശക്തിയെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. കുടലിലെ പല പ്രശ്‌നങ്ങളും നാഡീവ്യൂഹസംബന്ധമായ രോഗങ്ങളിലേക്ക്‌ നയിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വയര്‍ ഒഴിയാന്‍ താമസം നേരിടുന്ന ഗാസ്‌ട്രോപാരെസിസ്‌, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്‌ തോന്നുന്ന ഡിസ്‌ഫാജിയ, മലബന്ധം എന്നിവ പാര്‍ക്കിന്‍സണ്‍സ്‌ രോഗ സാധ്യത ഇരട്ടിയാക്കുമെന്നും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പാര്‍ക്കിന്‍സണ്‍സ്‌ രോഗ സാധ്യത 17 ശതമാനം ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ വയര്‍ നിറഞ്ഞതോ എരിയുന്നതോ ആയ തോന്നലുണ്ടാക്കുന്ന ഫങ്‌ഷനല്‍ ഡിസ്‌പെപ്‌സിയ, അതിസാരത്തോട്‌ കൂടിയ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍സ്‌ രോഗികളില്‍ വ്യാപകമായി കാണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വയറിലെയും കുടലിലെയും പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത്‌ പാര്‍ക്കിന്‍സണ്‍സ്‌ ഉള്‍പ്പെടെയുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഉണ്ടാകാമെന്നതിനെ സംബന്ധിച്ച സൂചന നല്‍കുമെന്നും പഠനറിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ത്തു. 

English Summary:

Is Appendectomy Linked to Parkinson's Disease?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com