തണുപ്പു കാലത്ത് ഇൗ 4 തെറ്റുകൾ നിങ്ങൾ ചെയ്യാറുണ്ടോ? രക്തസമ്മർദ സാധ്യത കരുതിയിരുന്നോളൂ

Mail This Article
രക്തം ധമനികളില്‍ ചെലുത്തുന്ന സമ്മർദമാണ് രക്തസമ്മർദം അഥവാ ബിപി. കണ്ടുപിടിച്ചില്ലെങ്കിൽല്‍ നമ്മുടെ ഹൃദയത്തെയും രക്തധമനികളെയും മറ്റ് പ്രധാനപ്പെട്ട അവയവങ്ങളെയും നശിപ്പിക്കുന്ന നിശ്ശബ്ദ കൊലയാളിയാണത്. പ്രായം, ജനിതക പ്രത്യേകതകള്‍, ജീവിതശൈലി എന്നിവയെല്ലാം രക്തസമ്മർദത്തെ സ്വാധീനിക്കാം. തണുപ്പു കാലത്ത് നമ്മുടെ ജീവിതശൈലിയില്‍ വരുത്തുന്ന ചില തെറ്റുകൾ രക്തസമ്മർദത്തിന്റെ സാധ്യത വർധിപ്പിക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. വ്യായാമമില്ലായ്‌മ
തണുപ്പു കാലത്ത് പുറത്തിറങ്ങാനും വ്യായാമം ചെയ്യാനുമൊക്കെ പലര്‍ക്കും മടിയാണ്. വ്യായാമമില്ലാത്ത ഈ അലസ ജീവിതശൈലി ഭാരവർധനവിനു കാരണമാകാം. ഇത് രക്തസമ്മർദം വർധിപ്പിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. ഇതിനാല്‍ തണുപ്പുകാലത്ത് വ്യായാമം മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തുപോകാന്‍ പറ്റാത്തവര്‍ വീടിനുള്ളിലോ ജിമ്മിലോ വ്യായാമം ചെയ്യണം.
2. അമിത ഭക്ഷണം
അമിതമായി വിശപ്പു തോന്നുന്ന സമയമാണ് തണുപ്പു കാലം. കഴിക്കുന്നത് പലതും ഉപ്പും പഞ്ചസാരയും കലോറിയുമെല്ലാം അധികമുള്ള ഭക്ഷണമാണ്ു താനും. ഇതെല്ലാം ഭാരം വർധിക്കാൻ കാരണമാകും. ഉപ്പ് അധികം ചേര്‍ന്ന സംസ്‌കരിച്ച ഭക്ഷണവിഭവങ്ങള്‍ രക്തസമ്മർദം കൂട്ടും. അതിനാല്‍ തണുപ്പത്ത് വീട്ടില്‍ത്തന്നെ തയാറാക്കിയ ഭക്ഷണം കഴിവതും കഴിക്കാന്‍ ശ്രമിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
3. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കല്‍
തണുപ്പു കാലാവസ്ഥയില്‍ കാര്യമായി ദാഹിക്കാത്തതിനാല്‍ പലരും വെള്ളം കുടിക്കുന്ന കാര്യം തന്നെ മറക്കും. അത് നിര്‍ജലീകരണത്തിലേക്കും ഉയര്‍ന്ന രക്തസമ്മർദത്തിലേക്കും നയിക്കാം. ഇതിനാല്‍ തണുപ്പു കാലത്ത് ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഹെര്‍ബല്‍ ചായയും ചൂടു വെള്ളവും കുടിക്കുന്നതും നല്ലതാണ്.

4. ഉയര്‍ന്ന മാനസിക സമ്മർദം
അവധിക്കാലം, അതിന്റെ തയാറെടുപ്പുകള്‍, കുടുംബത്തിന്റെ ഒത്തുകൂടലുകള്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട ടെന്‍ഷന്‍ എന്നിവയെല്ലാം തണുപ്പു കാലത്ത് മാനസിക സമ്മർദം ഉയര്‍ത്തും. ഇതും രക്തസമ്മർദം വർധിക്കാന്‍ കാരണമാകാറുണ്ട്. മാനസിക സമ്മർദം നിയന്ത്രിക്കാനുള്ള ധ്യാനം, യോഗ, പ്രാണായാമം എന്നിവയെല്ലാം ശീലിക്കുന്നത് രക്തസമ്മർദം ഉയരാതെ കാക്കും.
പ്രമേഹചികിത്സ പരാജയപ്പെടുന്നോ - വിഡിയോ