ADVERTISEMENT

തൊട്ടതിനും പിടിച്ചതിനും അമിത കോപം, എപ്പോഴും മൊബൈൽ ഫോണുമായി ഒറ്റയ്ക്കിരിക്കാൻ ഇഷ്ടം. ഇങ്ങനെയാണോ നിങ്ങളുടെ കുട്ടിയുടെ സ്വഭാവം? ഇതിനൊപ്പം പഠനത്തിൽ പിന്നാക്കം പോവുകയും ചെയ്താൽ ഏതു രക്ഷിതാവിനും കുട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകില്ലേ. അത്തരം സ്വഭാവമുള്ളവരെ ശകാരിച്ചു നന്നാക്കാനാകുമോ? കാലം മാറിയപ്പോൾ നമ്മുടെ കുട്ടികളും മാറിയത് അറിയാതെ പോകരുത്.

മനോരമ ഒാൺലൈൻ ആരോഗ്യത്തിന്റെ അഭിമുഖ്യത്തിൽ ഡിസംബർ 9ന് വൈകിട്ട് 4ന് കോട്ടയം മലയാള മനോരമ ഒാഫിസിൽ സംഘടിപ്പിക്കുന്ന സെമിനാർ കുട്ടികളുടെ മാനസികാരോഗ്യവും പഠനവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. മാനസിക ആരോഗ്യവിദഗ്ധ ഡോ. ചിക്കു മാത്യു നയിക്കുന്ന ക്ലാസിൽ പത്ത‌ു വയസ്സിനു മുകളിലുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും സ്കൂൾ അധ്യാപകർക്കും പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. 7356720333 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യാം

English Summary:

Manorama Online Seminar on Mental Health of Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com