ADVERTISEMENT

ഉറക്കത്തില്‍ കൂര്‍ക്കംവലിയും ലഘുവായ ശ്വസന പ്രശ്‌നങ്ങളുമുള്ള കുട്ടികളുടെ ഉറക്കവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ടോണ്‍സിലുകളും അഡെനോയ്‌ഡുകളും നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ഫലപ്രദമാണെന്ന്‌ പഠനം. അമേരിക്കയിലെ ബ്രിഗ്‌ഹാം ആന്‍ഡ്‌ വിമന്‍സ്‌ ഹോസ്‌പിറ്റലിലെയും ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകര്‍ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. 

എന്നാല്‍ കൂര്‍ക്കംവലിയല്ലാതെ മറ്റ്‌ ലക്ഷണങ്ങളില്ലാത്ത കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ ശസ്‌ത്രക്രിയയിലേക്ക്‌ പോകേണ്ട സാഹചര്യമില്ലെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂര്‍ക്കവലിയും ശ്വസന പ്രശ്‌നങ്ങളും മൂലം ഉറക്കം ഞെട്ടല്‍, പകലുറക്കം, പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികള്‍ക്ക്‌ അഡെനോടോണ്‍സിലെക്ടമി ഫലപ്രദമാണെന്നും പഠനം ചൂണ്ടിക്കാട്ടി. 

2016 മുതല്‍ 2021 വരെ പഠനത്തില്‍ മൂന്ന്‌ മുതല്‍ 12 വയസ്സ്‌ വരെയുള്ള 459 കുട്ടികളാണ്‌ പങ്കെടുത്തത്‌. ഇതില്‍ പാതി പേര്‍ അഡെനോടോണ്‍സിലെക്ടമി ചെയ്‌തവരും പകുതി പേര്‍ ശസ്‌ത്രക്രിയ ഇല്ലാതെയുള്ള സപ്പോര്‍ട്ടീവ്‌ കെയര്‍ ലഭിച്ചവരുമാണ്‌. 

കുട്ടികളിലെ കൂര്‍ക്കംവലിയും അനുബന്ധ പ്രശ്‌നങ്ങളും ഉറക്കത്തില്‍ ശ്വാസം നിന്ന്‌ പോകുന്ന സ്ലീപ്‌ അപ്‌നിയയിലേക്ക്‌ വരെ നയിക്കാം. ചികിത്സിക്കാതെ വിട്ടാല്‍ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം എന്നിവയ്‌ക്കും ഇത്‌ കാരണമാകാം. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുക വഴി ഇത്‌ അവരുടെ ധാരണശേഷിയെയും അക്കാദമിക പ്രകടനത്തെയും വരെ ബാധിച്ചെന്ന്‌ വരാം. 

കൂർക്കംവലി എളുപ്പത്തിൽ മാറ്റാം: വിഡിയോ

English Summary:

Study Says Surgery beneficial for Snoring in Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com