ADVERTISEMENT

ജോലിക്കിടയിൽ ഒരു പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതിനെത്തുടർന്ന്, പൈലറ്റുമാരുടെ നിർബന്ധിത പ്രതിവാര വിശ്രമ കാലയളവ് 48 മണിക്കൂർ ആക്കിയിരുന്നു. എന്നാൽ വിശ്രമില്ലാതെ ഡ്യൂട്ടി നോക്കുന്ന ഡോക്ടർമാർക്കും വിശ്രമം വേണ്ടേ എന്ന ചോദ്യവുമായി ഡോ. സുൽഫി നൂഹു. പൈലറ്റുമാർക്ക് വിശ്രമം അനുവദിച്ചത് നല്ല കാര്യമാണ്. എന്നാൽ പലപ്പോഴും 72 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരോഗ്യപ്രവർത്തകർക്കും വിശ്രമം വേണമെന്നും അല്ലാത്തപക്ഷം അബോധാവസ്ഥയിലുള്ള പൈലറ്റ് വിമാനം ഓടിക്കുന്നതുപോലെ റിസ്കാണെന്നും ഡോ. സുൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നിലവിൽ ഒരു രോഗിയെ നോക്കാൻ ഒരു മിനിറ്റിൽ താഴെ സമയം മാത്രമേ ഡോക്ടർക്കു കിട്ടുന്നുള്ളൂ. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും ലഭിക്കാനുള്ള അവസരമുണ്ടാകണമെന്നും പറയുന്നു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കുഴഞ്ഞുവീഴുക മാത്രമല്ലെന്നും ആത്മഹത്യയുടെ വലിയ പരമ്പരകൾ തന്നെ ഉണ്ടാകുന്നുവെന്നും ഡോ. സുൽഫി നൂഹു പറഞ്ഞു.

dr-sulphi-noohu
ഡോ. സുൽഫി നൂഹു. Image Credit: facebook/drsulphi.noohu

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
പൈലറ്റോ ഡോക്ടറോ?
ഒരല്പം, ‘പൈലറ്റിഫിക്കേഷൻ’ ആരോഗ്യ മേഖലയിലും വേണം. ഒരു രോഗിക്ക് ഒരു മിനിറ്റിൽ താഴെ സമയം നൽകാൻ നിർബന്ധിതരാകുന്ന ഡോക്ടർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ എടുക്കുന്ന റിസ്ക് പൈലറ്റ് എടുക്കുന്നതിന്റെ ആയിരം ഇരട്ടി. അതായത് എൻജിന് തീപിടിച്ച പ്ലെയിൻ ഓടിക്കുന്ന പോലെ. 

പൈലറ്റു മാർക്ക് 48 മണിക്കൂർ ആഴ്ചയിൽ വിശ്രമം അനുവദിച്ച് ഉത്തരവായിരിക്കുന്നു. അത് നല്ല കാര്യം. അതിന്റെ 100 മടങ്ങ്, ആയിരം മടങ്ങ് റിസ്ക് എടുക്കുന്ന ഡോക്ടർക്ക്? 24,  36, 72 മണിക്കൂർ ചിലപ്പോഴൊക്കെ തുടർച്ചയായി ഡ്യൂട്ടി. ഓഫ് കിട്ടിയാലായി, കിട്ടിയില്ലെങ്കിലായി.
അങ്ങനെ ചികിത്സിക്കുന്ന ഡോക്ടർ എടുക്കുന്ന റിസ്ക് അബോധാവസ്ഥയിലായ പൈലറ്റ്, വിമാനം ഓടിക്കുന്ന പോലെ!
മതിയായ വിശ്രമം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും  നൽകണം. ഒരു രോഗിക്ക് കുറഞ്ഞത് 10 മിനിറ്റ് നൽകാനുള്ള അവസരം ഉണ്ടാകണം. വിശ്രമം നൽകാൻ കാരണമായത് പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതാണ്. ദുഃഖകരമായ സത്യം.
ഇവിടെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കുഴഞ്ഞുവീണ് മരിക്കുക മാത്രമല്ല, ആത്മഹത്യകളുടെ വലിയ പരമ്പരകൾ തന്നെ ഉണ്ടാകുന്നു.
ഞങ്ങൾക്കും അൽപം വിശ്രമം, ശാരീരിക മാനസിക ഉല്ലാസം അത്യാവശ്യം.
പൈലറ്റിഫിക്കേഷൻ ആരോഗ്യ മേഖലയിലും വേണമെന്ന് സാരം.

English Summary:

Dr Sulphi Noohu Comments on the need of rest for the Health workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com