ADVERTISEMENT

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയും പോഷകങ്ങളാല്‍ സമ്പന്നമാണ്. വാഴച്ചുണ്ട് ആകട്ടെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ്. ആന്റി ഏജിങ് ഗുണങ്ങളും ഇതിനുണ്ട്. വാഴപ്പിണ്ടിയും അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. 

ദഹനത്തിന് 
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനു സഹായിക്കും. ബവൽമൂവ്മെന്റിനു സഹായിക്കും. ഇത് ഒരു ഡൈയൂറെറ്റിക് ആണ്. 

മൂത്രത്തിൽ കല്ല് 
വാഴപ്പിണ്ടി ജ്യൂസിൽ ഏലയ്ക്ക ചേർത്ത് കുടിക്കുന്നതും നാരങ്ങാനീര് േചർത്ത് കുടിക്കുന്നതും വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ (Urinary Tract Infection -UTI)മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു
വാഴപ്പിണ്ടിയിൽ കാലറി വളരെ കുറവാണ്. വണ്ണം കൂടുമോ എന്ന ഭയം കൂടാതെതന്നെ ഇത് കഴിക്കാം. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരകോശങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയെയും കൊഴുപ്പിനെയും പുറന്തള്ളുന്നത് സാവധാനത്തിലാക്കുന്നു. 

കൊളസ്ട്രോളും രക്തസമ്മർദ്ദവും
ജീവകം ബി6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു. 

അസിഡിറ്റി
അസിഡിറ്റി സ്ഥിരമായി അലട്ടുന്നുണ്ടോ? വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ ആസിഡ് നില നിയന്ത്രി ക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, വയറെരിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com