ADVERTISEMENT

ഗര്‍ഭകാലം ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട കാലമാണ്. ആഹാരകാര്യങ്ങളില്‍ പ്രത്യേകിച്ച്. ഏറ്റവും പോഷകസമ്പന്നമായ ആഹാരം കഴിക്കേണ്ട കാലം കൂടിയാണിത്. അടുത്തിടെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നടത്തിയൊരു പഠനത്തില്‍ ഗര്‍ഭിണികള്‍ ക്യാന്‍ഡ് ഫുഡ് കഴിക്കുന്നതിലെ അപകടസാധ്യതകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇൻഡസ്ട്രിയല്‍ കെമിക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബിസ്ഫിനോൾ എ (BPA) ആണ് ക്യാന്‍ ചെയ്ത ആഹാരത്തിലൂടെ ഒരാളുടെ ഉള്ളിലെത്തുക. ഇത് ഗര്‍ഭധാരണത്തെ വരെ ബാധിക്കുന്നു. ഫുഡ്‌ ക്യാനുകളുടെ ലൈനിങ്ങില്‍ BPA അടങ്ങിയിട്ടുണ്ട്.

മനുഷ്യന്റെ പ്രതുൽപ്പാദനവ്യവസ്ഥയെയും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും ഇതു ബാധിക്കുന്നു. മനുഷ്യന്റെ എൻഡക്രൈന്‍ വ്യവസ്ഥയെ ഈ കെമിക്കല്‍ തകരാറിലാക്കും. ഗര്‍ഭിണികള്‍ ക്യാന്‍ ഫുഡ്‌ കഴിച്ചാല്‍ ഇതു ഗര്‍ഭസ്ഥശിശുവിനെ നേരിട്ട് ബാധിക്കുമെന്ന് തന്നെയാണ് പഠനത്തിലെ പരാമർശം.

ആര്‍ത്തവചക്രത്തെ തകിടം മറിക്കാനും അണ്ഡശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനുമെല്ലാം ഇതു കാരണമാകും. അതുകൊണ്ടുതന്നെ ക്യാന്‍ഡ് ഫുഡ്‌ കഴിക്കുമ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com