ADVERTISEMENT

ടൈപ്പ് 2 പ്രമേഹം ഉള്ളവർ, രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും നിയന്ത്രിക്കാൻ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കണം. കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും നില മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യ ഭക്ഷണം സഹായിക്കും. 

എല്ലാ ആരോഗ്യഭക്ഷണങ്ങളിലും ജീവകങ്ങളും ധാതുക്കളും ഒരേ അളവിൽ ആയിരിക്കില്ല. അതായത് തക്കാളിയിലടങ്ങിയ പോഷകങ്ങൾ ആയിരിക്കില്ല. ചീരയിൽ ഉള്ളത്. 

പോഷകങ്ങൾ കൂടാതെ ഒരു ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സും പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് (GI) 55 ഓ അതിലും കുറവോ ഉള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് യോജിച്ചത്. തക്കാളിയുടെ ജിഐ 30 ആണ്. അതു കൊണ്ടു തന്നെ പാർശ്വഫലങ്ങളെക്കുറിച്ച് ഭയപ്പെടാതെ തക്കാളി പ്രമേഹരോഗികൾക്കും കഴിക്കാം. 

തക്കാളിയിൽ ലൈക്കോപ്പീൻ എന്ന ആന്റിഓക്സിഡന്റ് ധാരാളം ഉണ്ട്. ഇത് ഹൃദ്രോഹം, കാൻസർ, മക്യുലാർ ഡീജനറേഷൻ ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ജീവകം സി, പൊട്ടാസ്യം, ഫോളേറ്റ്, ജീവകം കെ ഇവയും തക്കാളിയിൽ ധാരാളമുണ്ട്. 

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗസാധ്യത കുറയ്ക്കാൻ തക്കാളി കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ദിവസം 200 ഗ്രാം വേവിക്കാത്ത തക്കാളി കഴിക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികളിൽ ദിവസം കഴിയുന്തോറും രക്തസമ്മർദം കുറയുന്നതായി 2011 ൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞു. 

തക്കാളി, പ്രമേഹരോഗികൾ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നാൽ ടൊമാറ്റോ സോസ്, തക്കാളി ജ്യൂസ് ഇവയൊന്നും ഉപയോഗിക്കാതെ തക്കാളി പച്ചയ്ക്കോ കറികളിൽ ചേർത്തോ സാലഡ് ആയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തക്കാളി ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതുപോലെ തക്കാളി സോസിനാകട്ടെ ജിഐ 45 ആണ്. തക്കാളി സൂക്ഷിക്കുന്ന കാര്യവും ശ്രദ്ധിക്കണേ. റഫ്രിജറേറ്ററിൽ വയ്ക്കാതെ ഈർപ്പമില്ലാത്ത സ്ഥലത്ത് പുറത്തു വയ്ക്കാനും ശ്രദ്ധിക്കുമല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com