ADVERTISEMENT

മീൻ പതിവായി കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യ എണ്ണ ആസ്മ സാധ്യത 70 ശതമാനം കുറയ്ക്കും. തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവർത്തനത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒമേഗ–3, ഒമേഗ–6 ഫാറ്റി ആസിഡുകളും പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA) അഥവാ n-3 യും മത്സ്യ എണ്ണയിൽ ധാരാളമുണ്ട്. 

ചിലയിനം n-3 ഫാറ്റി ആസിഡുകൾ അതായത് കടൽ മത്സ്യങ്ങളിൽ നിന്നുണ്ടാക്കുന്ന എണ്ണയിൽ അടങ്ങിയവ, ആസ്മയേയും ആസ്മയുടേതു പോലുള്ള ലക്ഷണങ്ങളെയും 62 ശതമാനം കുറയ്ക്കുന്നു. എന്നാൽ സസ്യ എണ്ണകളിൽ നിന്നുള്ള n-6 ഫാറ്റി ആസിഡുകൾ അധികമുപയോഗിക്കുന്നത് ആസ്മ സാധ്യത 67 ശതമാനം കൂട്ടുന്നതായും പഠനത്തിൽ കണ്ടു. ലോകത്ത് 334 ദശലക്ഷം പേരാണ് ആസ്മ മൂലം ബുദ്ധിമുട്ടുന്നത്. ഓരോ വർഷവും രണ്ടരലക്ഷം പേരാണ് ഈ അസുഖം മൂലം മരണമടയുന്നത്. അതുകൊണ്ടുതന്നെ ഈ പഠനഫലം ആസ്മ രോഗികൾക്ക് ആശ്വാസമേകുന്നതാണ്. 

ചില മത്സ്യക്കൂട്ടങ്ങളിൽ െമർക്കുറി പോലുള്ള മാലിന്യങ്ങൾ ഉണ്ട് എന്നതൊരു ഘടകമാണെങ്കിൽപ്പോലും മത്സ്യത്തിന്റെയും സീഫുഡിന്റെയും ഗുണങ്ങൾ അവയെല്ലാം മറികടക്കും എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലെ ഗവേഷകയായ ആൻഡ്രിയാസ് ലോപാതയുടെ നേതൃത്വത്തിൽ, സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തിലെ മത്സ്യ സംസ്കരണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന 642 േപരിലാണ് ഈ പഠനം നടത്തിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com